
മഞ്ചേശ്വരം: പ്രവാചകര്‍ തിരുനബി (സ)യുടെ തിരുപ്പിറവിയെ സ്വാഗതം ചെയ്‌ത് ഹൊസങ്കടി മള്‌ഹറുന്നൂരില്‍ ഇസ്‌ലാമിത്തഅലീമിയുടെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര നടത്തി. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, ബി.എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, സി.അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മൂസല്‍ മദനി തലക്കി, അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹസ്‌ബുല്ല തളങ്കര, റഫീഖ് മൊഗറടുക്ക, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഉസ്‌മാന്‍ ഹാജി പൊസോട്ട്, ശാഫി സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റാലിക്ക് സ്ഥലം എം.എല്‍.എ. സി.എച്ച് കുഞ്ഞമ്പു അഭിവാദ്യമര്‍പ്പിച്ചു. ഹൊസങ്കടിയില്‍ നടന്ന സമാപന സമ്മേളനം അബ്‌ദുര്‍ റശീദ് സഖാഫി സൈനി കക്കിഞ്ച മുഖ്യപ്രഭാഷണം നടത്തി.