ബാബരി കോടതി വിധി: സമാധാനം കാത്തു സൂക്ഷിക്കാന്‍ മഹല്ല് നേതൃത്വങ്ങള്‍ ജാഗ്രത പുലര്‍ത്തണം : സംയുക്ത ഖാസി |
മഞ്ചേശ്വരം : ബാബരി മസ്ജിദ് ഉടമസ്ഥാവകാശക്കേസില്‍ സപ്തംബര്‍ 24ന് അലഹബാദ് ഹൈക്കോടതി വിധി പറയുന്ന സാഹചര്യത്തില്‍ നാട്ടില്‍ സമാധാനം തകരുന്ന സാഹചര്യങ്ങള്‍ ഇല്ലാതിരിക്കാന്‍ എല്ലാ മഹല്ല് നേതൃത്വങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മഞ്ചേശ്വരം- കുമ്പള, ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അഭിപ്രായപ്പെട്ടു. അരാജകത്വം സൃഷ്ടിച്ച് മുതലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയും നിയമവാഴ്ചയും അനുസരിച്ചു മുന്നോട്ട് പോകാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിധിയുടെ പേരില്‍ മഹല്ലുതലങ്ങളില്‍ ആഹ്ലാദ പ്രകടനമോ പ്തിഷേധങ്ങളോ സംഘടി പ്പിക്കരുതെന്നും വിവിധ മതസ്ഥര്‍ക്കിടയില്‍ വിഭാഗീയതയുടെ മതില്‍ക്കെട്ടുകള്‍ സൃഷ്ടി ക്കാന്‍ ആരെയും അനുവദിക്കരുതെന്നും തങ്ങള്‍ പറഞ്ഞു. |
Tuesday, September 21, 2010
Subscribe to:
Posts (Atom)