മള്ഹര്‍ ജനറല്‍ എജുക്കേഷന്‍ കോംപ്ലക്‌സിന്റെ ഉല്‍ഘാടനം താജുല്‍ ഉലമാ നിര്‍വഹിച്ചു. |
മള്ഹര്‍ ജനറല്‍ എജുക്കേഷന്‍ കോംപ്ലക്‌സിന്റെ ഉല്‍ഘാടനം താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി നിര്‍വഹിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എ കെ ഇസ്സുദ്ധീന്‍ സഖാഫി, ഹുസൈന്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്തു. |
Saturday, May 29, 2010
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നാലാം ആണ്ടുനേര്‍ച്ച ജൂലൈ അവസാനവാരം |
പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നാലാം ആണ്ടുനേര്‍ച്ചയും മുഹിമ്മാത്ത് സനദ്ദാനവും സമ്മേളനവും ജൂലൈ അവസാനവാരം വിപുലമായ പരിപാടികളോടെ നടത്താന്‍ മുഹിമ്മാത്ത് ജനറല്‍ബോഡി യോഗം തീരുമാനിച്ചു. രണ്ടു മാസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളും നടക്കും. പ്രമുഖ സയ്യിദുമാരും പണ്ഡിതന്മാരും സംബന്ധിക്കും. പരിപാടിയുടെ വിജയത്തിന് സ്വാഗതസംഘം രൂപവത്കരിക്കുന്നതിന് ഈമാസം 29ന് കണ്‍വെന്‍ഷന്‍ ചേരും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, എ കെ ഇസ്സുദ്ദീന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഉസ്മാന്‍ ഹാജി മിത്തൂര്‍, മുബാറക് അബ്ദുല്ലക്കുഞ്ഞി ഹാജി, ഖാസിം മദനി കറായ, അബ്ദുസ്സലാം ദാരിമി കുബനൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും എം അന്തുഞ്ഞി മൊഗര്‍ നന്ദിയും പറഞ്ഞു. |
Subscribe to:
Posts (Atom)