Saturday, May 22, 2010


മംഗലാപുരം വിമാന ദുരന്തം നൂറുല്‍ ഉലമ അനുശോചിച്ചു.

ദേളി: മംഗലാപുരത്ത് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് യാത്രക്കാര്‍ മരിക്കാനിടയായ ദുരന്തത്തില്‍ അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും സഅദിയ്യ ജനറല്‍ മാനേജറുമായ നൂറുല്‍ ഉലമാ എം എ അബ്ദുല്‍ഖാദിര്‍ മുസ്ല്യാര്‍ അനുശോചിച്ചു. കാസറഗോട്ടെ മത സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന തളങ്കര ഇബ്രാഹിം ഖലീലും ദുബൈയിലെ സഅദിയ്യയുടെ സജീവ പ്രവര്‍ത്തകന്‍ മാഹിന്‍ ഉദുമ, അല്‍ ഇസ്വാബ അംഗം രിഫാഇയ്യുടെ പിതാവ് ഹമീദ് ഉപ്പിന അടക്കമുള്ളവര്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ട്. അവരുടെ പരലോക രക്ഷയ്ക്കും കുടുംബ സമാധാനത്തിന്നും വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം അനുശോചനം അറീക്കുകയും ചെയ്യുന്നു.
സുന്നി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി
കാസര്‍കോട്ട്: 160 ലേറെപ്പേരുടെ മരണത്തിനിടയാക്കിയ മഗലാപുരം ബജ്‌പെ വിമാന ദുരന്തത്തില്‍ സുന്നി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ബാഗ്ലൂരിലായിരുന്ന അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കാസര്‍കോട്ടുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അപകടത്തില്‍ പെട്ടതറിഞ്ഞ് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പോസൊട്ട്, സഅദിയ്യ സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസിയാര്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല ഖാദിര്‍ സഅദി, ഹമീദ് പരപ്പ, എസ്.വൈ.എസ് ജില്ലാ സെക്രാട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ്.വൈ.എസ് ജില്ലാ ജോണ്‍ സെക്രാട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ മംഗലാപുരത്തേക്ക് തിരിച്ചിട്ടുണ്ട്. ദുരന്തത്തില്‍ സമസ്ത നേതാക്കളായ താജുല്‍ ഉലമ സയ്യിദ് അബ്ദു ഹ്മാന്‍ അല്‍ ബുഖാരി, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തുടങ്ങിയവര്‍ അനുശോചനമറിയിച്ചു. ദുരന്തത്തില്‍ എസ്.വൈ.എസ്, എസ്.എസ്.എഫ് ജില്ലാ കമ്മറ്റികള്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി.