കുമ്പള: മഞ്ചേശ്വരം-കുമ്പള മേഖലാ പരിധിയിലെ വിവിധ മഹല്ല് ജമാഅത്തുകള്‍ ചേര്‍ന്ന് സംയുക്ത മഹല്ല് ജമാഅത്തിന് രൂപം നല്‍കി. കുമ്പള-മഞ്ചേശ്വരം സംയുക്ത ജമാഅത്ത് ഖാസിയായി പ്രമുഖ പണ്ഡിതനും സമസ്‌ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി മെയ് നാലിന് വൈകിട്ട് ചുമതലയേല്‍ക്കും. കുമ്പളയില്‍ നടക്കുന്ന ബൈഅത്ത് ചടങ്ങില്‍ മഹല്ല് പ്രതിനിധികള്‍ പൊസോട്ട് തങ്ങളെ ഔദ്യോഗികമായി ബൈഅത്ത് ചെയ്യും.
സംയുക്ത മഹല്ല് രൂപവത്‌കരണ കണ്‍വെന്‍ഷന്‍ ആലംപാടി എ എം കുഞ്ഞബ്‌ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ബി എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി ഉദ്‌ഘാടനം ചെയ്‌തു. പള്ളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനി, സി അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ഇസ്സുദ്ദീന്‍ സഖാഫി കുമ്പള, അബ്‌ദുറഹ്‌മാന്‍ അഹ്‌സനി, അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ മഞ്ചേശ്വരം, മുബാറക് അബ്ബാസ് ഹാജി, അന്തുഞ്ഞി മൊഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്‌ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.
സംയുക്ത ജമാഅത്ത് കമ്മിറ്റി രക്ഷാധികാരികളായി സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, എ എം കുഞ്ഞബ്‌ദുല്ല മുസ്‌ലിയാര്‍ ആലംപാടി, ബി എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, സി അബ്‌ദുല്ല മുസ്‌ലിയാര്‍ എന്നിവരെയും ഭാരവാഹികളായി സയ്യിദ് ഹസനുല്‍ അഹ്‌ദല്‍ തങ്ങള്‍(പ്രസി.), മുബാറക് അബ്‌ദുല്ലക്കുഞ്ഞി ഹാജി, അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോളിയൂര്‍, എം എസ് അബ്‌ദുല്ല ബാഡൂര്‍, മൊയ്‌തു ഹാജി കളത്തൂര്‍ (വൈസ്‌പ്രസി.), എ കെ ഇസ്സുദ്ദീന്‍ സഖാഫി, അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, പി ഇബ്‌റാഹിം പുത്തിഗെ, പി എ മുഹമ്മദ് മാസ്റ്റര്‍ ചള്ളങ്കയം, ബശീര്‍ പുളിക്കൂര്‍ (ജോ.സെക്ര.), എം അന്തുഞ്ഞി മൊഗര്‍ (ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു.
പൊസോട്ട് തങ്ങള്‍ നിലവില്‍ ചാലിയം, ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത മഹല്ല് ഖാസിസ്ഥാനങ്ങള്‍ വഹിക്കുന്നു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍, മള്‌ഹര്‍ ചെയര്‍മാന്‍, സഅദിയ്യ വൈസ് പ്രസിഡന്റ്, സമസ്‌ത ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു.
Subscribe to:
Posts (Atom)