Wednesday, April 20, 2011

മള്ഹര്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക അജ്മീര്‍ ശരീഫില്‍ നിന്നും

മഞ്ചേശ്വരം: ഉത്തര കേരളത്തിന്റെയും ദക്ഷിണ കര്‍ണാടകയുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ് ലാമിക വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി 10 വര്‍ഷം പിന്നിടുന്ന മള്ഹര്‍ നൂരില്‍ ഇസ്ലാമിത്തഅ്‌ലീമി എന്ന മഹത്തായ സ്ഥാപനത്തിന്റെ ദശവാര്‍ഷികം 2011 ഏപ്രില്‍ 29,30, മെയ് 1 തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തിനു ഉയര്‍ത്താനുള്ള പതാക ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ അജ്മീര്‍ ശരീഫില്‍ അന്തി വിശ്രമം കെള്ളുന്ന അസ്സയ്യിദ് മൊഈനുദ്ധീന്‍ ചിശ്തി അജ്മീരി അവര്‍കളുടെ ദര്‍ഗ്ഗാ ശരീഫില്‍ പുതപ്പിച്ച് സമസ്തയുടെ തിവര്‍ണ്ണ പതാക പ്രമുഖ പണ്ഡിതന്മാരുടെ സാനിധ്യത്തില്‍ കൈമാറും.

സയ്യിദ് ആറ്റക്കോയ തങ്ങള്‍ പുല്ലാര, ഹംസകോയ ബാഖവി കടലുണ്ടി, അബ്ദുല്ല മദനി കെ.സി റോഡ്, സൈനുല്‍ ഹാബിദ് സഖാഫി മടിക്കെരി എന്നിവര്‍ പതാക ഏറ്റുവാങ്ങി ഡല്‍ഹി അസ് റത്ത് നിസാമുദ്ധീന്‍ വലിയുള്ളായി മറ്റു വിവിധ മഹാന്മാരുടെ കേന്ദ്രങ്ങള്‍ സിയാറത്ത് ചെയ്ത് മംഗലാപുരത്ത് നിന്ന് സയ്യിദന്മാരുടെയും സ്ഥാപന മേധാവികളുടെയും നേതൃത്വത്തില്‍ പതാക ഏറ്റുവാങ്ങും. തുടര്‍ന്ന്! ഉള്ളാള്‍ സയ്യിദ് മദനി തങ്ങളുടെ മഖമിനെ പുതപ്പിച്ച് 26ന് വൈകുന്നേരം 4മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ അവര്‍ക്കള്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്തും.

മള്ഹര്‍ പ്രചരണവും സ്വലാത്ത് മജ് ലിസ്സും

മഞ്ചേശ്വരം: വിദ്യാഭ്യാസ ജീവ കാരുണ്യ സേവന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറവിയെടുത്ത മള്ഹറുനൂരില്‍ ഇസ്ലാമിത്തഅലീമിയുടെ ദശ വാര്‍ഷികം ഏപ്രില്‍ 29,30 മെയ് 1 തീയ്യതികളില്‍ നടക്കുന്ന സമ്മേളന പ്രചരണവും, മാസാന്തം നടത്തി വരുന്ന സ്വലാത്ത് മജ് ലിസ്സും ഏപ്രില്‍ 21-ന് വൈക്കുന്നേരം 5-മണിക്ക് മച്ചം മ്പാടി സി.എം നഗരില്‍ നടക്കും. മള്ഹര്‍ പിന്നിട്ട വഴികള്‍ എന്ന വിഷയത്തില്‍ അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട് പ്രഭാഷണവും സ്വലാത്ത് ദുആ മജ് ലിസ്സിന് സയ്യിദ് ഹാമിദ് മിസ് ബാഹി തങ്ങള്‍ നേതൃത്വം നല്‍ക്കും.

മള്ഹര്‍ ദശ വാര്‍ഷിക പ്രചരണവും നെല്ലിക്കു​ത്ത് ഉസ്താദ് അനുസ്മരണവും


kasaragod.com, news, vartha, kasaragodvartha, kasaragodnewsദോഹ: കാസറകോട് ജില്ലാ എസ്.വൈ.എസ്സും മള്ഹര്‍ ഖത്തര്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന മാസാന്ത സ്വലാത്ത് ദിഖ്ര്‍ ഹല്‍ഖാ മജ് ലിസ്സ് 22-04-11 വെള്ളിയാഴ്ച ജുമഅയ്ക്കു ശേഷം ഹസനിയ്യയില്‍ മുഗ്ലിനിയ്യ-ദോഹ യില്‍ വെച്ച് നടത്തപ്പെടും. പരിപാടിയോടനുബന്ധിച്ച് ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ്, നജ് മാ അബ്ദുല്ല മുസ്ലിയാര്‍, സിറാജുദ്ധീന്‍ തലക്കടത്തൂര്‍, മുഹമ്മദ് പച്ചംബ് ള്ള എന്നിവരുടെ പേരിലുള്ള അനുസ്മരണവും മള്ഹര്‍ ദശവാര്‍ഷിക മഹാസമ്മേളന പ്രചരണവും നടക്കും പരിപാടിയില്‍ പ്രമുഖ പണ്ഢിതന്മാര്‍ സംബന്ധിക്കും.