ദുബൈ മര്‍കസിന്റെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തു
ദുബൈ മര്‍കസിന്റെ പുതിയ ആസ്ഥാനം ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി ഉദ്ഘാടനം ചെയ്യുന്നു. ദുബൈ പോലീസ് മേധാവി ദാഹി ഖല്‍ഫാന്‍ തമീം, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ സമീപം
ദുബൈ: ദുബൈ പോലീസ്, ഔഖാഫ് പ്രതിനിധികള്‍ പങ്കെടുത്ത പ്രൌഢമായ ചടങ്ങില്‍ ദുബൈ മര്‍കസിന്റെ പുതിയ ആസ്ഥാന മന്ദിരം ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി ഉദ്ഘാടനം ചെയ്തു. ദുബൈ പോലീസ് മേധാവി ദാഹി ഖല്‍ഫാന്‍ തമീം, ഔഖാഫ് അസി. ഡയറക്ടര്‍ ജനറല്‍ ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ്, ദുബൈ റെഡ്ക്രസന്റ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഹാജ് അല്‍ സര്‍ഊനി, ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സയ്യിദ് ആരിഫ് ജുല്‍ഫാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ദേര അബൂബക്കര്‍ സിദ്ദീഖ് റോഡില്‍ അബുഹൈല്‍ പോസ്റോഫീസിനു സമീപമാണ് വിപുലമായ സൌകര്യങ്ങളോടെ മര്‍കസിന്റെ പുതിയ ആസ്ഥാനം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. പ്രവാസി മലയാളികള്‍ക്കായി ലീഗല്‍ ഗൈഡന്‍സ്, തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, ലൈബ്രറി, ഖുര്‍ആന്‍ പഠനം, മദ്റസ, സാങ്കേതിക പരിശീലനം, ഹജ്ജ് ഉംറ പഠനം തുടങ്ങിയ സേവനങ്ങള്‍ പുതിയ ആസ്ഥാനത്ത് സജ്ജീകരിച്ചട്ടുണ്ട്. ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ 20 വര്‍ഷമായി ദുബൈയില്‍ മര്‍കസ് പ്രവര്‍ത്തിച്ചു വരുന്നു.
ഉദ്ഘാടന സമ്മേളനത്തില്‍ ഔഖാഫിലെ വിവിധ വകുപ്പു മേധാവികളായ ആദില്‍ ജുമുഅ മതര്‍, ഡോ. സെയ്ഫ് റാശിദ് അല്‍ ജാബിരി, അബ്ദുല്ല അല്‍ ആലി, അബ്ദുല്ല അബ്ദുല്‍ ജബാര്‍, അഹ്മദ് സാഹിദ്, മര്‍കസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഫസല്‍ ജിഫ്രി, എസ്വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, സംസ്ഥാന സമിതി അംഗം പികെ എം സഖാഫി ഇരിങ്ങല്ലൂര്‍, മര്‍കസ് ഡയറക്ടര്‍ ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി, എസ്വൈ എസ് തിരുവനന്തപുരം ജില്ലാ ജന. സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം, ദുബൈ മര്‍കസ് പ്രസിഡന്റ് എകെ അബൂബക്കര്‍ മുസ്ലിയാര്‍, എസ്വൈ എസ് നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിഎം എ കബീര്‍, ദുബൈ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എംഎ മുഹമ്മദ് മുസ്ലിയാര്‍, ജന.സെക്രട്ടറി മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, സിറാജ് ദുബൈ ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി, സാജിദ ഗ്രൂപ്പ് എംഡി ഉമര്‍ ഹാജി, ഫ്ളോറ ഹോട്ടല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വിഎ ഹസന്‍, ബനിയാസ് സ്പൈക് എംഡി കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, ഫാത്വിമ ഗ്രൂപ്പ് എംഡി സുലൈമാന്‍ ഹാജി, പെര്‍ഫെക്ട് ഗ്രൂപ്പ് എംഡി കരീം ടി അബ്ദുല്ല സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം നടന്ന പൊതു സമ്മേളനം എസ്വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം ഉദ്ഘാടനം ചെയ്തു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. പികെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി സംസാരിച്ചു.