Tuesday, August 24, 2010

റഹ്മത്തുല്ലാഹ് സഖാഫി എളമരത്തിന്റെ റമളാന്‍ പ്രഭാഷണംആത്മീയ സംഗമത്തോടെ ഇന്ന് സമാപിക്കും

കാസര്‍കോട്: വിശുദ്ധ റമളാനില്‍ കാസര്‍കോടിന് എല്ലാ നിലയിലും ആത്മീയ വിരുന്നായിരുന്നു മൂന്ന് ദിവസങ്ങളില്‍ നടന്ന പ്രഭാഷണ പരിപാടി. മതസൗഹാര്‍ദ്ദം, സ്ത്രീ ശാക്തീകരണം, സാമൂഹിക
ബാധ്യതകള്‍, വിവാഹങ്ങളിലെ ലാളിത്യം തുടങ്ങിയ വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെ വീക്ഷണം അവതരിപ്പിച്ചു കൊണ്ടുള്ള പ്രഭാഷണം ശ്രവിക്കാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്.
പ്രഭാഷണ പരമ്പര ആത്മീയ സംഗമത്തോടെ സമാപിക്കും. രാവിലെ 9.30 ന് തുടങ്ങുന്ന പ്രഭാഷണം ഉച്ചയ്ക്ക് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സദസ്സോടെയാണ് അവസാനിക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബി. അബ്ദുല്‍ റസാഖ് ഹാജി, അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ എന്നിവര്‍ ഇന്ന് അതിഥികളായി പങ്കെടുക്കും.

സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹീം
പൂക്കുഞ്ഞി തങ്ങള്‍, എം. ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ എന്നിവര്‍ സമാപന സമൂഹ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, കെ.എസ്.എം പയോട്ട, സയ്യിദ് ഖമറലി തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി തുടങ്ങിയ സയ്യിദുമാരും സി.ടി അഹ്മദലി എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന്, പി.എ അശ്രഫലി തുടങ്ങിയ രാഷ്ടീയ നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ റയ്യാന്‍ നഗരിയിലെത്തി.

ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,
സുലൈമാന്‍ കരിവെള്ളൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഹമീദ് പരപ്പ, ഹസ്ബുല്ല തളങ്കര പ്രസംഗിച്ചു.

ഭരണ രംഗത്തെ സ്തീയാധിപത്യം ജനാധിപത്യത്തെ തളര്‍ത്തും: റഹ്മത്തുല്ലാഹ് സഖാഫി

കാസര്‍കോട്: കുടുംബ ഭദ്രതയുടെ നായകത്വം വഹിക്കേണ്ട സ്ത്രീ സമൂഹത്തിനു മേല്‍ നാടിന്റെ ഭരണഭാരം ഒന്നായി അടിച്ചേല്‍പിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനു പകരം ജനാധിപത്യത്ത തളര്‍ത്താന്‍ കാരണമാകുമെന്ന് പ്രമുഖ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരം അഭിപ്രായപ്പെട്ടു. കാസര്‍കോട് റയ്യാന്‍ നഗരയില്‍ നടന്നു വരുന്ന എസ്.വൈ.എസ് റമളാന്‍ പ്രഭാഷണത്തില്‍ സ്ത്രീ ശാക്തീകരണം ഖുര്‍ആനിക വീക്ഷണം എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. കഴിവു തെളിയിച്ച് ഭരണ നേതൃരംഗത്തേക്കു വരുന്നതിനു പകരം അര്‍ഹരല്ലാത്തവരെ ഭരണഭാരം അടിച്ചേല്‍പിക്കുകയാവും 50 ശതമാനം സ്ത്രീ സംവരണത്തിലൂടെ നടക്കാന്‍ പോകുന്നത്. ബാക്കിയുള്ള അമ്പതില്‍ കൂടി സ്ത്രീകള്‍ക്ക് മത്സരിക്കാമെന്നിരിക്കെ ഫലത്തില്‍ നൂറു ശതമാനം സ്ത്രീ സംവരണമാണ് വരാന്‍ പോകുന്നത്. സ്ത്രീ വല്‍കരണം പൂര്‍ണമാകുന്നതോടെ യോഗ്യരായ പുരുഷന്‍മാര്‍ രാഷ്ട്രീയ രംഗത്തു നിന്ന് മാറുകയോ അല്ലെങ്കില്‍ ബിനാമി ഭരണം നടത്തുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകും. രാഷ്ട്ര നിര്‍മാണത്തിനു കരുത്ത് പകരേണ്ട യുവ ശക്തിയെ ഭരണ രംഗത്തു നിന്ന് അപ്പാടെ മാറ്റി നിര്‍ത്തുന്ന അവസ്ഥ ജനാധിപത്യത്തിനു വരുത്തുന്ന ക്ഷീണം വിലയിരുതതാന്‍ രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകണം. ഭരണ രംഗത്ത് സ്ത്രീ സംവരണത്തിനു മുറവിളികൂട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃ സ്ഥാനത്ത് എത്ര ശതമാനം സ്ത്രീകളുണ്ടെന്ന് വ്യക്തമാക്കണം. റഹ്മത്തുല്ലാഹ് സഖാഫി ആവശ്യപ്പെട്ടു. പൊതു രംഗത്ത് മുഴുസമയം ഇടപെടുമ്പോഴുണ്ടാകുന്ന കുടുംബപരവും ശാരീരികവുമായ പ്രശ്‌നങ്ങളാണ് ഭരണ മേഖലയില്‍ നിന്ന് സ്ത്രീയെ ഇസ്ലാം നിരുത്സാഹപ്പെടുത്താന്‍ കാരണം. ഇത് സ്ത്രീ വിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല. ലാളനയേല്‍ക്കാതെ വളരുന്ന കുട്ടികള്‍ മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയായ ഇക്കാലത്ത് കുടുംബ ഭദ്രതക്ക് വീട്ടില്‍ മാതൃ സാന്നിദ്ധ്യം കൂടുതലായി വേണമെന്നത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. സ്ത്രീ ശാക്തീകരണത്തിനു ഏറ്റവും വലിയ പരിഗണന നല്‍കിയ ഇസ്‌ലാം കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത് പോലും ഭാഗ്യമായാണ് കാണുന്നത്. രണ്ട് പെണ്‍ മക്കളെ വിവാഹം വരെ സംരക്ഷിക്കുന്ന പിതാവിന് പ്രവാചകന്‍. സ്വര്‍ഗം വാഗ്ദാനം നല്‍കിയിട്ടുണ്ട്. റഹ്മത്തുല്ലാഹ് സഖാഫി കൂട്ടിച്ചേര്‍ത്തു.

രിസാല ഖുര്‍ആന്‍ പതിപ്പ് പ്രകാശനം ചെയ്തു


രിസാല ഖുര്‍ആന്‍ പതിപ്പിന്റെ സൗദിതല പ്രകാശന കര്‍മ്മം റിയാദില്‍ നടന്ന ചടങ്ങില്‍ വെച്ച് താരിക ഗോള്‍ഡ് എം.ഡി. സി. പി. മുഹമ്മദിന് നല്‍കിക്കൊണ്ട് മുഹമ്മദലി മുണ്ടോടന്‍ നിര്‍വ്വഹിക്കുന്നു.

എസ്.വൈ.എസ് റമളാന്‍ പ്രഭാഷണത്തിന് കാസര്‍കോട്ട് പ്രൗഢമായ തുടക്കം

Kasaragod News

കാസര്‍കോട്: എസ്.വൈ.എസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ തീരങ്ങളിലൂടെ എന്ന പ്രമേയത്തില്‍ പ്രമുഖ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരം നടത്തുന്ന നാല് ദിവസത്തെ പ്രഭാഷണ പരമ്പരക്ക് പുതിയ ബസ്റ്റാന്റിനു സമീപം സജ്ജമാക്കിയ റയ്യാന്‍ നഗരിയില്‍ ഇന്ന് രാവിലെ പ്രൗഢമായ തുടക്കം.



എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ അധ്യക്ഷത യില്‍ ഈജിപ്ത് മതകാര്യ വകുപ്പ് പ്രതിനിധി ഡോ.മുഹമ്മദ് ബിന്‍ മുഹമ്മദ് ഇസ്മാഈല്‍ അല്‍ ഇവ്ദി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മ്ദ ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, സി.ടി അഹ്മദലി എം.എല്‍ എ, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് അലവി ചെട്ടുംകുഴി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹ്മാന്‍, കെ.എസ്.എം പയോട്ട, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുല്‍ അസീസ് സൈനി, എ.ബി മൊയ്തു സഅദി, ഹമീദ് പരപ്പ, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, വിന്‍സന്റ് മുഹമ്മദ് ഹാജി, ടി.കെ അബ്ദുല്ല ഹാജി, എ.ബി അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.



എം.അലിക്കുഞ്ഞി മുസലിയാര്‍ ഷിറിയ, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ആലമ്പാടി എ.എം.കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബി അബ്ദു റസാഖ് ഹാജി, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ.അബ്ദു റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന്, പി.എ അശ്രഫലി, പാദൂര്‍ കുഞ്ഞാമു ഹാജി തുടങ്ങിയവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംബന്ധിക്കും. 25 ന് രാവിലെ സമാപിക്കും. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പ്രഭാഷണം.























പ്രഭാഷണം വിളംബരം ചെയ്ത് ശനിയാഴ്ച വൈകിട്ട് നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ബി.കെ അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. ഹമീദ് മൗലവി ആലമ്പാടി , ഹമീദ് പരപ്പ, ഹാജി അമീറലി ചൂരി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ജബ്ബാര്‍ ഹാജി ശിരിബാഗില്‍, ബശീര്‍ പുളിക്കൂര്‍, ഹസ്ബുല്ല തളങ്കര, അശ്രഫ് കരിപ്പൊടി തുടങ്ങിയവര്‍ സംബന്ധിച്ചു.