Tuesday, August 24, 2010

റഹ്മത്തുല്ലാഹ് സഖാഫി എളമരത്തിന്റെ റമളാന്‍ പ്രഭാഷണംആത്മീയ സംഗമത്തോടെ ഇന്ന് സമാപിക്കും

കാസര്‍കോട്: വിശുദ്ധ റമളാനില്‍ കാസര്‍കോടിന് എല്ലാ നിലയിലും ആത്മീയ വിരുന്നായിരുന്നു മൂന്ന് ദിവസങ്ങളില്‍ നടന്ന പ്രഭാഷണ പരിപാടി. മതസൗഹാര്‍ദ്ദം, സ്ത്രീ ശാക്തീകരണം, സാമൂഹിക
ബാധ്യതകള്‍, വിവാഹങ്ങളിലെ ലാളിത്യം തുടങ്ങിയ വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെ വീക്ഷണം അവതരിപ്പിച്ചു കൊണ്ടുള്ള പ്രഭാഷണം ശ്രവിക്കാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്.
പ്രഭാഷണ പരമ്പര ആത്മീയ സംഗമത്തോടെ സമാപിക്കും. രാവിലെ 9.30 ന് തുടങ്ങുന്ന പ്രഭാഷണം ഉച്ചയ്ക്ക് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സദസ്സോടെയാണ് അവസാനിക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബി. അബ്ദുല്‍ റസാഖ് ഹാജി, അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ എന്നിവര്‍ ഇന്ന് അതിഥികളായി പങ്കെടുക്കും.

സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹീം
പൂക്കുഞ്ഞി തങ്ങള്‍, എം. ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ എന്നിവര്‍ സമാപന സമൂഹ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, കെ.എസ്.എം പയോട്ട, സയ്യിദ് ഖമറലി തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി തുടങ്ങിയ സയ്യിദുമാരും സി.ടി അഹ്മദലി എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന്, പി.എ അശ്രഫലി തുടങ്ങിയ രാഷ്ടീയ നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ റയ്യാന്‍ നഗരിയിലെത്തി.

ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,
സുലൈമാന്‍ കരിവെള്ളൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഹമീദ് പരപ്പ, ഹസ്ബുല്ല തളങ്കര പ്രസംഗിച്ചു.

No comments:

Post a Comment