Tuesday, September 28, 2010

മള്ഹറില്‍ നടത്താന്‍ തിരുമാനിച്ച ജുമുഅ ഉല്‍ഘാടനം മാറ്റിവെച്ചു
മഞ്ചേശ്വരം: അയോധ്യാ കേസ്സില്‍ അലഹബാദ് ഹൈക്കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെ, കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ മൂന്നുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ രാജ്യ നിയമം കണക്കിലെടുത്ത് മള്ഹറുനൂരില്‍ ഇസ് ലാമിത്തഹ് ലീമിയുടെ ക്യാമ്പസിനകത്തുള്ള ബുഖാരി മസ്ജിദില്‍ ഒക്ടോബര്‍ ഒന്നാം തിയ്യതി നടത്താന്‍ തീരുമാനിച്ച ജുമുഅ ഉല്‍ഘാടനം മാറ്റിവെച്ചതായി മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി അറിയീച്ചു.
മള്ഹറില്‍ ജുമുഅ ഉല്‍ഘാടനം

മഞ്ചേശ്വരം: മഞ്ചേശ്വരം മേഖലയിലും കര്‍ണ്ണാടക പ്രദേശത്തും ഇസ്ലാമിന്റെ തനതായ ആശയവും പ്രവര്‍ത്ഥനങ്ങളും ലോകത്തിന് മുമ്പില്‍ മാതൃകാകാണിച്ച് പ്രസസ്ത്ഥി നേടിയ മള്ഹര്‍ നൂറില്‍ ഇസ് ലാമി തഅലീമിയുടെ ക്യാമ്പസിനകത്തുള്ള മള്ഹര്‍ മസ്ജിദില്‍ ഒക്ടോബര്‍ ഒന്നാം തിയ്യതി ജുമുഅ സ്ഥാപിക്കല്‍ കര്‍മ്മം സ്ഥാപനത്തിന്റെ ചെയര്‍മാനും, മഞ്ചേശ്വരം-കുമ്പള, ബേഡക്കം-കുറ്റിക്കോല്‍ സംയുക്ത ഖാസിയും, സംസ്ഥാന എസ്.വൈ.എസ് വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നിര്‍വ്വഹിക്കും.

ചടങ്ങില്‍ സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി അല്‍-ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട്, ഹസ്സന്‍ സഅദി അല്‍-അഫ് ള്ളലി, അബൂബക്കര്‍ സിദ്ധീഖ് സഅദി, ഉസ്മാന്‍ ഹാജി പേസോട്ട്, സി.പി ഹംസ മുസ്ലിയാര്‍ കടലുണ്ടി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും.


മള്ഹറില്‍ സ്വലാത്ത് മജ് ലിസ് വ്യാഴാഴ്ച
മഞ്ചേശ്വരം: മള്ഹര്‍ നൂറില്‍ ഇസ് ലാമി തഅലീമിയില്‍ മാസത്തില്‍ നടത്തി വരാറുള്ള സ്വലാത്ത് മജ് ലിസ് സെപ്തംബര്‍ 30 വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാത്രി 6.30 മുതല്‍ 9.30 വരെ മള്ഹര്‍ ക്യാമ്പസ്സില്‍ വെച്ച് നടക്കുന്നതാണ്.
സ്വലാത്ത് മജ് ലിസ്സിന്നും കൂട്ടുപ്രാര്‍ത്ഥനയ്ക്കും സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നേതൃത്വം നല്‍ക്കും. സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി ഉല്‍ബോധനവും നടത്തും.
ചടങ്ങില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട്, ഹസ്സന്‍ സഅദി അല്‍-അഫ് ള്ളലി, അബൂബക്കര്‍ സിദ്ധീഖ് സഅദി, ഉസ്മാന്‍ ഹാജി പേസോട്ട്, സി.പി ഹംസ മുസ്ലിയാര്‍ കടലുണ്ടി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും. സ്വലാത്തിന് ശേഷം അന്നദാനം ഉണ്ടായിരിക്കും.