MALHAR MEELAD JALSA 2010
DATE : 07/03/2010 SUNDAY
TIME : 10:00 AM TO 10:00 PM
മള്ഹര്‍ ജല്‍സ് മാര്‍ച്ച് 7 ഞായറാഴ്ച സമാപിക്കും
മഞ്ചേശ്വരം: റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 30വരെ ഹൊസങ്കടി മള്ഹറുന്നൂരില്‍ ഇസ്ലാമിത്തഹ് ലീമിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ജല്‍സയുടെ യുടെ സമാപനവും സ്വലാത്ത് വാര്‍ഷികവും മാര്‍ച്ച് 7 ഞായറാഴ്ച ഹൊസങ്കടി ബുഖാരി കൊമ്പൊണ്ടില്‍ രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ നടക്കും മള്ഹര് മീലാദ് ജല്സയുടെ സമാപനത്തിന്റെയും വാര്ഷിക സ്വലാത്ത് സമ്മേളനത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന മീലാദ് സ്നേഹ സന്ദേശയാത്ര നാളെ തുടങ്ങും. വെള്ളിയാഴ്ച ജുമുഅക്കുശേഷം ഉദ്യാവരം മഖാം പരിസരത്ത് മള്ഹര് സെക്രട്ടറി സയ്യിദ് ജലാലുദ്ദീന് അല്ബുഖാരി ജാഥാ ക്യാപ്റ്റന് ഹാരിസ് ഹനീഫിക്ക് പതാകകൈമാറും. മഞ്ചേശ്വരം പഞ്ചായത്തിലെ വിവിധ യൂണിറ്റുകളില് പര്യടനം നടത്തി വൈകിട്ട് 7.30ന് കടമ്പാറില് സമാപിക്കും. ഹൈദര് സഖാഫി കുഞ്ചത്തൂര്, അബ്ദുസ്സലാം ബുഖാരി, സിദ്ദീഖ് കോളിയൂര്, ഹസ്സന്കുഞ്ഞി ഗുവദപ്പടുപ്പ് തുടങ്ങിയവര് വിവിധ കേന്ദ്രങ്ങളില് പ്രസംഗിക്കും. യാത്ര നാളെ ശനി രാവിലെ 9.30ന് ഉപ്പളയില് നിന്നും പുനരാരംഭിക്കും. വൊര്ക്കാടി, മീഞ്ച, മംഗല്പാടി പഞ്ചായത്തുകളിലെ 25 ഓളം യൂണിറ്റുകളില് പര്യടനം നടത്തി വൈകിട്ട് 6.30ന് ഹൊസങ്കടിയില് സമാപിക്കും.
Wednesday, March 3, 2010
Subscribe to:
Posts (Atom)