Saturday, September 25, 2010

ധന സഹായം നല്‍കി


മഞേശ്വരം: പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണ ചെലവിനായി എസ്.വൈ.എസ്സ്, അല്‍-ഹസ്സ കമ്മിറ്റിയുടെ കീഴില്‍ വിതരണം ചെയ്യുന്ന ധന സഹായം വിതരണം ചെയ്തു. മഞേശ്വരം മച്ചംമ്പാടിയിലെ പാവപ്പെട്ട പെണ്‍കുട്ടിക്കുള്ള ധനം സയ്യിദ് സി.ടി.എം പൂക്കോയ തങ്ങള്‍ മച്ചംമ്പാടി സി.എം നഗര്‍ മള്ഹര്‍ നൂറുല്‍ ഇസ് ലാമില്‍ ഹുദാ സുന്നി മസ്ജിദില്‍ നടന്ന മടവൂര്‍ സി.എം വലിയുല്ലായി ആണ്ട് നേര്‍ച്ചയുടെ സദസ്സില്‍ വെച്ച് വിതരണം ചെയ്ത് സ്വലാത്ത്, കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍ക്കി.

സയ്യിദ് ശംസുദ്ധീന്‍ സഅദി പ്രാരംഭ പ്രാര്‍ത്ഥനയും, സുലൈമാന്‍ മുസ്ലിയാര്‍ ഉല്‍ബോധനം നടത്തി, ഉമറുല്‍ ഫാറൂഖ് മദനി, ഹമീദ് മദനി, ബഷീര്‍ സഅദി, ഹസ്സന്‍ അഹ്സനി, ടി.എം. അബൂബക്കര്‍ സാഹിബ്, ബജല്‍ അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

മള്ഹര്‍ നൂറുല്‍ ഇസ് ലാമില്‍ ഹുദാ സുന്നി മസ്ജിദിന്റെ ചിലവിനാവശ്യമായ വരുമാനത്തിന്റെ മാര്‍ഗ്ഗമായി മാസത്തില്‍ നൂറു രൂപ എന്ന നിരക്കില്‍ മെമ്പര്‍മാരായി തെരഞ്ഞെടുക്കുകയും ചെയ്തു. മെമ്പറാവാന്‍ ആഗ്രഹിക്കുന്നവര്‍ 9747669582, 8089347356 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

നൂറുല്‍ ഹുദ സുന്നി മദ്റസ ഉല്‍ഘാടനം ചെയ്തു

മഞ്ചേശ്വരം: മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച മച്ചംമ്പാടി ആസ്ഥാനമായി സി.എം നഗറില്‍ സ്ഥാപിക്കപ്പെട്ട മള്ഹര്‍ നൂരില്‍ ഇസ് ലാമില്‍ ഹുദാ സുന്നി മസ്ജിദിന്റെ കീഴില്‍ പുതുതായി ആരംഭിച്ച നൂറുല്‍ ഹുദ സുന്നി മദ്റസ ഉല്‍ഘാടന കര്‍മ്മവും കുട്ടികള്‍കുള്ള പുസ്തക വിതരണവും സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നിര്‍വ്വഹിച്ചു. ഹുസൈനാര്‍ ഹാജി (മച്ചംമ്പാടി ജുമാ മസ്ജിദ് പ്രസിഡന്റ്), ബാവാ ഹാജി (മുന്‍ പ്രസിഡന്റ്), പുച്ചതബയല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ഫകറുദ്ദീന്‍, ശരീഫ് മഞ്ചേശ്വരം, ശാഫി പാവൂര്‍, ഇഖ്ബാല്‍ പേസോട്ട്, ബഷീര്‍ സഅദി, ഹമീദ് മദനി, ഹസ്സന്‍ സഅദി (എസ്.വൈ.എസ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്) തുടങ്ങിയവര്‍ സംസാരിച്ചു. ഉമറുല്‍ ഫാറൂഖ് മദനി സ്വാഗതവും, കുബ്ബണ്ണൂര്‍ ഹസ്സന്‍ അഹ്സനി നന്ദിയും പറഞ്ഞു.