വിമാന ദുരന്തത്തില്‍ മരണ മടഞ്ഞ പ്രിയപ്പെട്ടവര്‍ക്കായി മള്ഹര്‍ ക്യാമ്പസില്‍ പ്രാര്‍ഥനാ സംഗമം നളെ
മഞ്ചേശ്വരം: ശനിയാഴ്ച മംഗലാപുരത്ത് വിമാന ദുരന്തത്തില്‍ മരണ മടഞ്ഞ പ്രിയപ്പെട്ടവര്‍ക്കായി മെയ് 27 വ്യാഴാഴ്ച്ച അസ്തമിച്ച വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് മള്ഹര്‍ ക്യാമ്പസില്‍ പ്രാര്‍ഥനാ സംഗമം നടക്കും. ഖുര്‍ആന്‍ പരായണം, തഹ്‌ലീല്‍, അനുസ്മരണം എന്നിവക്ക് ശേഷം സമൂഹ പ്രര്‍ഥനയോടെ സമാപ്പിക്കും. അനാഥ അഗതികളുടെയും മുതഅല്ലിമുകളുടെയും സാന്നിദ്ധ്യത്തില്‍ നടക്കുന്ന പ്രാര്‍ഥനയില്‍ മരിച്ചവരുടെ ബന്ധുക്കളടക്കം നൂറുക്കണക്കിനാളുകള്‍ പങ്കെടുക്കും. മള്ഹര്‍ ചെയര്‍മാനും, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡനടും, സംയുക്ത ഖാസിയുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പോസൊട്ട് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ജനറര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന് അല്‍-ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, അബ്ദുസ്സലാം അല്‍ ബുഖാരി, ഹാഫിള് യഅ്ഖൂബ് സഅദി, ഉസ്മാന്‍ ഹാജി പോസൊട്ട്, ഹസ്സന്‍ കുഞ്ഞി, സി.പി ഹംസ മുസ്ലിയാര്‍, സകരിയ്യ കുണിയ, തുടങ്ങിയവര്‍ സംമ്പന്ധിക്കും.