അല്‍ മുജമ്മഉുല്‍ സഖാഫതി സുന്നിയ്യ മോറല്‍ കോളേജ് ഉല്‍ഘാടനം ചൈതു. |
ബായാര്‍ ബായാര്‍ പോന്നങ്കള അല്‍ മുജമ്മഉല്‍ സഖാഫത്തിസുന്നിയ മോറല്‍ കോളേജ് ഉല്‍ഘാടനചൈതു. ആലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഫത്ഉല്‍ മുഹീന്‍ ഓതികോടുത്ത് ഉല്‍ഘാടനം നിര്‍വഹച്ചു. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.റമളാന്‍ ഇരുപത്തിമൂന്നാം രാവില്‍ നടക്കുന്ന ദുആ സംഘമത്തിന്ന് സ്വാഗത സംഘം രൂപീകരിച്ചുപരിപാടിയില്‍ ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്ലിയാര്‍, ബായാര്‍ അബ്ദുല്ലമുസ്ലിയാര്‍, എ കെ ഇസ്സുദ്ദീന്‍ സഖാഫി, ഉമര്‍ സഖാഫി, എം അന്തുഞ്ഞി മൊഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിദ്ദീഖ് സഖാഫി സ്വാഗതവും വഹാബ് സഖാഫി നന്ദിയും പറഞ്ഞു. |
Wednesday, June 30, 2010
പ്രവാസ വീഥിയില്‍ സംഘശക്തിയുടെ കര്‍മ്മബലം വിളിച്ചോതി ആര്‍.എസ്.സി. സഊദി നാഷണല്‍ പ്രതിനിധി സമ്മേളനം റിയാദില്‍ സമാപിച്ചു. |
റിയാദ്:പ്രവാസ വീഥിയില്‍ സംഘശക്തിയുടെ കര്‍മ്മബലം വിളിച്ചോതി ആര്‍.എസ്.സി. സഊദി നാഷണല്‍ പ്രതിനിധി സമ്മേളനം റിയാദില്‍ സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സോണല്‍ പ്രതിനിധികള്‍ എല്ലാം മറന്ന്ധര്‍മപ്പടയുടെ ചൂടും ആവേശത്തിന്റെ തിരയിളക്കവും സൃഷ്ടിച്ച് ഒê പകല്‍ മുഴുവന്‍ എസ്.എസ്.എഫ്.മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും രിസാല മാനേജിംഗ് എഡിറ്ററുമായ എസ്.ശറഫുദ്ധീന്‍ സാഹിബിനൊപ്പം ഒത്തുകൂടിയപ്പോള്‍ അതൊê വേറിട്ട അëഭവമായിമാറി. റിയാദ്, ജിദ്ദ, ഖമീശ് മുശൈത്, മക്ക, മദീന, ദമ്മാം, അല്‍-കോബാര്‍, അല്‍ ഹസ്സ, ജുബൈല്‍, ഹായില്‍ എന്നീ സോéകളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ 9.30ë തന്നെ റെജിസ്‌ട്രേഷന്‍ തുടങ്ങി. നാഷണല്‍ കണ്‍വീനര്‍ അബ്ദുല്‍റഹ്മാന്‍ പരിയാരത്തിന്റെ സ്വാഗതഭാഷണത്തിë ശേഷം മുനീര്‍ കൊടുങ്ങല്ലൂര്‍ ഖിറാഅത്തവതരിപ്പിച്ചു. ഉദ്ഘാടന സെഷനില്‍ നാഷണല്‍ വൈസ് ചെയര്‍മാന്‍ ജലീല്‍ വെളിമുക്കാണ് ആദ്ധ്യക്ഷത വഹിച്ചത്. തുടര്‍ന്ന്എസ്.ശറഫുദ്ദീന്‍ അവതരിപ്പിച്ച ''നമ്മുടെ കര്‍മ്മഭൂമി'' പ്രവര്‍ത്തകരില്‍ പുത്തëണര്‍വേകി. പൂര്‍വികര്‍ പാകിയ ഇളക്കമറ്റ അടിത്തറയില്‍ കര്‍മ്മവീഥിയിലെ ചിട്ടയൊത്ത പ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ ഇന്നത്തെ പുരോഗതിയുടെ നിദാനമെìം നാളെയെ ലക്ഷ്യമാക്കി പൂര്‍ത്തീകരിക്കപ്പെടുന്ന കര്‍മ്മപദ്ധതികള്‍ç ശേഷം ആത്മ സുഖമëഭവിക്കാനായാല്‍ മാത്രമേ പ്രവര്‍ത്തകന്‍ വിജയരഥത്തിലെത്തുìള്ളൂവെìം ശറഫുദ്ദീന്‍ പറഞ്ഞു. മുത്ത് നബിയുടെ നാട്ടിലെ ദീനീ പ്രബോധന ദൗത്യങ്ങള്‍ക്ക് ഒê വൈകാരികമാനം കൂടി കൈവêìണ്ട്. വളരെ പ്രതികൂലമായ ഭൗതിക പരിസരങ്ങളിലും ഈ വൈകാരികതയും അര്‍പ്പണവുമാé സൗദിയിലെ പ്രവര്‍ത്തനങ്ങളുടെ പ്രസരിപ്പെìം അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ജി.സി.സി യില്‍ അപ്രതീക്ഷിത സ്വാധീനം നേടിഒê വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി രിസാലയെ æടുതല്‍ കരങ്ങളെത്തിçകയെന്നതാവണം തുടìള്ള പദ്ധതികളില്‍ മുഖ്യസ്ഥാനം നല്‍കേണ്ടതെന്ന് അദ്ദേഹം ഉണര്‍ത്തി. ആര്‍ç മുന്നിലും ഉയര്‍ത്തിപ്പിടിക്കാവുന്ന ഉള്ളടക്കവും ഇടപെടലുകളും അടയാളപ്പെടുത്തലുകളും രിസാല നടത്തുമ്പോള്‍ അതിന്റെ ഉപകാരം നമ്മുടെ ബൗദ്ധിക വളര്‍ച്ചയില്‍ കൂടി പ്രകടമാകാന്‍ കêതലോടെയുള്ള മനനങ്ങളും കൂടിയിêന്ന ചര്‍ച്ചകളും ആവശ്യമാണെìം അദ്ദേഹം പറഞ്ഞു. ശേഷം റിയാദ് എസ്.വൈ.എസ്. പ്രസിഡന്റ് ആലിçഞ്ഞി മുസ് ലിയാര്‍ ആശംസകള്‍ നേര്‍ì |
ഇശല്‍മഴ 2010 യോഗ്യതാ മത്സരം ജൂലൈ 3,4 ന് |
കാസറഗോഡ്: മലയാളത്തിലാദ്യമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സര്‍ഗോത്സവം ഇശല്‍മഴ 2010 ന്റെ രജിഷ്ട്രേഷന്‍ സമാപിച്ചു. നാല് കേന്ദ്രങ്ങളിലായി യോഗ്യതാ മത്സരം ജൂലൈ ആദ്യവാരം നടക്കും. കുമ്പള മേഖലയിലെ യോഗ്യതാ മത്സരം ജൂലൈ 3 ശനിയാഴ്ച വപൈകുന്നേരം മൂന്ന് മണിക്ക് കുമ്പള ശാന്തിപ്പള്ളത്ത് നടക്കും. നീലേശ്വരം മേഖലയിലെ യോഗ്യതാ മത്സരം ജൂലൈ നാലിന് നീലേശ്വരത്ത് വെച്ച് നടക്കും. യോഗ്യതാ മത്സരത്തില്‍ 60 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് ഇശല്‍മഴ 2010 ഫസ്റ്റ് റൗണ്ടിലേക്ക് പ്രവേശനം ലഭിക്കും. |
എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടിയുടെ പിതാവ് ബന്നങ്കളം അബൂബക്കര്‍ ഹാജി നിരായതനായി |
കുമ്പള: എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടിയുടെ പിതാവ് ബന്നങ്കളം അബൂബക്കര്‍ ഹാജി (85) ചൊവ്വാഴ്ച പുലര്‍ച്ചെ നിരായതനായി. ദീര്‍ഘകാലം ആരിക്കാടി രിഫാഇയ്യ മസ്ജിദ് പ്രസിഡന്റായിരുന്നു. പരേതനായ ബങ്കളം സുലൈമാന്റെ മകനാണ്. ഭാര്യ: ബീഫാഥ്വിമ, മറ്റു മക്കള്‍: മുഹമ്മദ് ഹാജി (മുഹിമ്മാത്ത് മസ്‌കത്ത് യൂണിറ്റ് പ്രസിഡന്റ്), സിദ്ദീഖ് ഹാജി, അബ്ബാസ്, അബ്ദുല്‍ അസീസ്, അബ്ദുല്‍ സലാം (നാല് പേരും മസ്‌കത്തില്‍), ഫാത്തിമ, മിറയമ്മ, ആയിശ, നഫീസ, സൈനബ. മരുമക്കള്‍: അബൂബക്കര്‍, ആദം, യൂസുഫ്, ഇബ്രാഹീം, മൈമൂന, സുബൈദ, സഈദ, സുബൈദ, ജുവൈരിയ്യ, ശബാന, പരേതനായ ഇബ്രാഹീം. കബറടക്കം ഉച്ചയോടെ ബന്നങ്കളം രിഫാഇയ്യ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. അബൂബക്കര്‍ ഹാജിയുടെ നിര്യാണത്തില്‍ സഅദിയ്യ ജനറല്‍ മാനേജര്‍ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആര്‍ പി. ഹുസൈന്‍ മാസ്റ്റര്‍ അനുശോചിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ വീട്ടിലെത്തി. |
കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ |
കോഴിക്കോട്: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡോ. ഷെയ്ക്ക് ഷാക്കിര്‍ ഹുസൈനെ നിയമിച്ചതോടെ ഹജ്ജ് നടപടിക്രമങ്ങള്‍ ദ്രുതഗതിയിലാകുമെന്ന് പ്രതീക്ഷ. ഇന്നലെയാണ് പുതിയ നിയമനം സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നത്. നിലവില്‍ ഹൈദരാബാദില്‍ അഡീഷനല്‍ ഇന്‍കം ടാക്‌സ് ഡയരക്ടറായ അദ്ദേഹം മുതിര്‍ന്ന ഐ ആര്‍ എസ് ഉദ്യാഗസ്ഥനാണ്. ജുലൈ ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. മുഹമ്മദ് ഉവൈസിന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഷാക്കിര്‍ ഹുസൈനെ നിയമിച്ചിരിക്കുന്നത്.ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് പുതിയ നിയമനം. പല കാരണങ്ങളാലാണ് ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോയത്. ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ രാജിവെച്ചതും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെയും വൈസ് ചെയര്‍മാന്‍മാരുടെയും തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തതും പ്രധാന ഘടകങ്ങളാണ്. കാലാവധി അവസാനിക്കാറായ ഹജ്ജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഉവൈസും ഇത്തവണത്തെ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കാന്‍ കാരണക്കാരനായി എന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടിനല്‍കാതെ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് നിയമിച്ച ഉവൈസിന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം ദീര്‍ഘിപ്പിച്ചിരുന്നു. ഹജ്ജിന്റെ തലപ്പത്ത് മൊത്തം നാല് വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹം കാലാവധി വീണ്ടും നീട്ടിനല്‍കാന്‍ കരുനീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതേസമയം ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി അടുത്ത മാസം എട്ടിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും കോണ്‍ഫ്രന്‍സ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഹാജിമാരുടെ വിമാന സര്‍വീസ് സംബന്ധിച്ച് അന്തിമ ധാരണ ഉടനുണ്ടാകുമെന്നാണ് സൂചന. ഹാജിമാര്‍ക്ക് കെട്ടിടമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ആദ്യസംഘം ഇപ്പോള്‍ സഊദിയിലാണുള്ളത്. കേരളത്തില്‍ നിന്നുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ് ഉള്‍പ്പെടെയുള്ള രണ്ടാമത്തെ സംഘം അടുത്ത മാസം നാലിന് സഊദിയിലേക്ക് പോകും. |
ഡീസലിന്റെ വിലനിയന്ത്രണവും നീക്കുമെന്ന് പ്രധാനമന്ത്രി |
ന്യൂഡല്‍ഹി: പെട്രോളിനു പിന്നാലെ ഡീസലിന്റെയും വിലനിയന്ത്രണം നീക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. ജി 20 ഉച്ചകോടിക്കു ശേഷം കാനഡയില്‍ നിന്ന് രാജ്യത്തെക്ക് മടങ്ങവെ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയിയാരുന്നു പ്രധാനമന്ത്രി. പെട്രോളിന്റെ വില നിയന്ത്രിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് കൈമാറുകയും എണ്ണവില വര്‍ധിപ്പിക്കുകയും ചെയ്‌തതിനെതിരേ രാജ്യത്ത് പ്രതിപക്ഷപ്പാര്‍ട്ടികള്‍ വ്യാപക പ്രതിഷേധമുയര്‍ത്തിക്കൊണ്‌ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സമാനമായ രീതി ഡീസലിന്റെ കാര്യത്തിലും പിന്തുടരുമെന്ന് പ്രധാനമന്ത്രി പ്രസ്‌താവിച്ചിരിക്കുന്നത്. പെട്രോളിയം ഉത്‌പനങ്ങള്‍ക്ക ഉയര്‍ന്ന നിരക്കില്‍ സബ്‌സിഡി നല്‍കുന്നത് രാജ്യത്തിന്റെ സാമ്പത്തിക നിലയ്‌ക്ക താങ്ങാനാവാത്ത പശ്ചാത്തലത്തിലാണ് എണ്ണവിലനിയന്ത്രണം നീക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ മണ്ണണ്ണയുടെയും പാചകവാതകത്തിന്റെയും വിലനിയന്ത്രണം തുടരുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പാവപ്പെട്ടവരെ ബാധിക്കാതിരിക്കാനാണിത്. ഏതെങ്കിലും ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളുടെ ഫലമായല്ല എണ്ണവിലനിയന്ത്രണം നീക്കിയത്. ഉടനടി നടപ്പാക്കേണ്‌ട സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ കൂട്ടത്തില്‍ ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയുന്നതുമുണ്‌ട്. രാജ്യത്തിന്റെ സാമ്പത്തിക നിലയ്‌ക്കു ഗുണകരമാവുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. ഈ തീരുമാനം സാധാരണക്കാരില്‍ അല്‍പം ഭാരം സൃഷ്ടിക്കുമെങ്കിലും അത് താങ്ങാനാവുന്നതേയുള്ളുവെന്നാണ് താന്‍ കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അമിതജനപ്രീതി രാജ്യം കൈവരിച്ചുകൊണ്‌ടിരിക്കുന്ന പുരോഗതിയെ പാളം തെറ്റിക്കരുതെന്നും അന്താരാഷ്ട്രരംഗത്തെ രാജ്യത്തിന്റെ വിജയത്തിന് അത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. |
ട്രെയിന്‍ സമയക്രമത്തില്‍ മാറ്റം |
തിരുവനന്തപുരം: വ്യാഴാഴ്‌ച മുതല്‍ സംസ്ഥാനത്തു ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുമെന്നു ദക്ഷിണ റെയില്‍വെ അറിയിച്ചു. ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്നുള്ള പുതുക്കിയ സമയക്രമം താഴെ കൊടുക്കുന്നു. (പുറപ്പെടുന്ന സ്ഥലം, ട്രെയിന്‍ നമ്പര്‍, ട്രെയിന്‍ വിവരം, പുതുക്കിയ സമയം ക്രമത്തില്‍): ഗുരുവായൂര്‍ - 303 ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (08.55). ആലപ്പുഴ - 332 ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (7.25), 6042 ആലപ്പുഴ-ചെന്നൈ എക്‌സ്‌പ്രസ് (16.00), 323 ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ (17.25). എറണാകുളം ജങ്‌ഷന്‍ - 6309 എറണാകുളം-പാറ്റ്‌ന എക്‌സ്‌പ്രസ് (16.40), 650 എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ (17.35). കോട്ടയം- 353 കോട്ടയം-കൊല്ലം പാസഞ്ചര്‍ (17.45). കൊല്ലം- 354 കൊല്ലം-കോട്ടയം പാസഞ്ചര്‍ (7.55). കൊച്ചുവേളി- 2778 കൊച്ചുവേളി- യശ്വന്ത്‌പൂര്‍ വീക്കിലി എക്‌സ്‌പ്രസ് (12.50), 2258 കൊച്ചുവേളി-യശ്വന്ത്‌പൂര്‍ ഗരീബ്‌രഥ് എക്‌സ്‌പ്രസ് (16.35). തിരുവനന്തപുരം- 6332 തിരുവനന്തപുരം-മുംബൈ വീക്കിലി എക്‌സ്‌പ്രസ് (4.15), 6346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (9.50), 377 തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ (11.05), 2515 തിരുവനന്തപുരം-ഗുവഹാട്ടി എക്‌സ്‌പ്രസ് (12.50), 2643 തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്‌പ്രസ് (14.20), 6322 തിരുവനന്തപുരം-ബാംഗ്ലൂര്‍ എക്‌സ്‌പ്രസ് (16.05), 2696 തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്‌പ്രസ് (17.10), 6342 തിരുവനന്തപുരം-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ് (17.25). നാഗര്‍കോവില്‍- 6352 നാഗര്‍കോവില്‍-മുംബൈ സിഎസ്‌ടി എക്‌സ്‌പ്രസ് (4.40), 2668 നാഗര്‍കോവില്‍-ചെന്നൈ എഗ്മൂര്‍ എക്‌സ്‌പ്രസ് (17.00), 364 നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ (12.20), നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ (18.20). ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയം: ഗുരുവായൂര്‍ - 302 എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (8.35), ആലപ്പുഴ- 322 കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ (5.45), 337 എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (17.20). കോട്ടയം- 364 തിരുവനന്തപുരം-കോട്ടയം പാസഞ്ചര്‍ (19.50), 354 കൊല്ലം-കോട്ടയം പാസഞ്ചര്‍ (10.50). കൊല്ലം- 323 ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ (19.35), 355 എറണാകുളം-കൊല്ലം പാസഞ്ചര്‍ (22.35). കൊച്ചുവേളി- 2257 യശ്വന്ത്‌പൂര്‍-കൊച്ചുവേളി ഗരിബ്‌രഥ് എക്‌സ്‌പ്രസ് (12.50), തിരുവനന്തപുരം- 6341 ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ് (10.05), 2644 നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്‌പ്രസ് (11.10), 2623 ചെന്നൈ-തിരുവനന്തപുരം എക്‌സ്‌പ്രസ് (11.25), 2626 ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്‌പ്രസ് (14.35). നാഗര്‍കോവില്‍- 377 തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ (13.20). കന്യാകുമാരി- 6381 മുംബൈ-കന്യാകുമാരി എക്‌സ്‌പ്രസ് (12.45), 6526 ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്‌പ്രസ് (19.00). താഴെ പറയുന്ന ട്രെയിനുകളുടെ നമ്പരുകളും മാറിയിട്ടുണ്‌ട്. പുതിയ നമ്പര്‍, ട്രെയിന്‍, പഴയ നമ്പര്‍ ക്രമത്തില്‍)- 6650 തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്‌പ്രസ് (6349), 6649 മംഗലാപുരം-തിരുവനന്തപുരം എക്‌സ്‌പ്രസ് (6350), 6723 ചെന്നൈ എഗ്മൂര്‍-തിരുവനന്തപുരം അനന്തപുരി എക്‌സ്‌പ്രസ് (6123), 6724 തിരുവനന്തപുരം-ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്‌സ്‌പ്രസ് (6124), 346 കായംകുളം-എറണാകുളം പാസഞ്ചര്‍ (344), 344 കോട്ടയം-എറണാകുളം പാസഞ്ചര്‍ (346). |
മഅ്ദനിയുടെ പേരില്‍ പുതുതായി ആരോപിക്കപ്പെട്ട കേസില്‍ നടന്നുവരുന്ന അന്വേഷണം നിഷ്പക്ഷവും സുതാര്യവുമാവണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. |
കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിയുടെ പേരില്‍ പുതുതായി ആരോപിക്കപ്പെട്ട കേസില്‍ നടന്നുവരുന്ന അന്വേഷണം നിഷ്പക്ഷവും സുതാര്യവുമാവണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളോളം ജയിലിലടച്ച ശേഷം നിരപരാധിയാണെന്ന് കോടതി വിധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ നിന്നും പുറത്തുവന്ന വ്യക്തിയാണ് അദ്ദേഹം. രാജ്യത്ത് നടക്കുന്ന മുഴുവന്‍ സ്‌ഫോടനങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം ഒരു പ്രത്യേക വിഭാഗത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ നടക്കുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് മഅ്ദനിക്കെതിരായ പുതിയ നീക്കമെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടായിക്കൂടെന്നും അദ്ദേഹം പറഞ്ഞു. |