മഅ്ദനിയുടെ പേരില്‍ പുതുതായി ആരോപിക്കപ്പെട്ട കേസില്‍ നടന്നുവരുന്ന അന്വേഷണം നിഷ്പക്ഷവും സുതാര്യവുമാവണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. |
കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിയുടെ പേരില്‍ പുതുതായി ആരോപിക്കപ്പെട്ട കേസില്‍ നടന്നുവരുന്ന അന്വേഷണം നിഷ്പക്ഷവും സുതാര്യവുമാവണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളോളം ജയിലിലടച്ച ശേഷം നിരപരാധിയാണെന്ന് കോടതി വിധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ നിന്നും പുറത്തുവന്ന വ്യക്തിയാണ് അദ്ദേഹം. രാജ്യത്ത് നടക്കുന്ന മുഴുവന്‍ സ്‌ഫോടനങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം ഒരു പ്രത്യേക വിഭാഗത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ നടക്കുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് മഅ്ദനിക്കെതിരായ പുതിയ നീക്കമെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടായിക്കൂടെന്നും അദ്ദേഹം പറഞ്ഞു. |
Wednesday, June 30, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment