Thursday, May 5, 2011

അഹ്‌ലു ബൈത്ത് നൂഹ് നബിയുടെ കപ്പലിന് തുല്ല്യം ആലിക്കുഞ്ഞി ഉസ്താദ്

മഞ്ചേശ്വരം അഹ്ലുബൈത്ത് നൂഹ് നബിയുടെ കപ്പലിന് തുല്യമാണെന്നും അതില്‍ കയറിയവര്‍ രക്ഷപ്പെടുമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം ശിറിയ ആലിക്കുഞ്ഞി മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. പൊസോട്ട് തങ്ങളുടെ കരങ്ങള്‍ക്ക് ശക്തിപകരുകയും മള്ഹറിനെ സഹായിക്കുകയും വേണമെന്ന് ഉസ്താദ് പറഞ്ഞു.

ഞങ്ങള്‍ പരിശ്രമിക്കുന്നത് ധാര്‍മിക സമൂഹത്തെ വളര്‍ത്താന്‍ , ചീത്ത പറയല്‍ സുന്നി സംസ്‌കാരമല്ല കാന്തപുരം

മഞ്ചേശ്വരം: താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ നേതൃത്വം നല്‍കുന്ന സമസ്ത പണ്ഡിത സമൂഹം ധാര്‍മിക സമൂഹത്തെ വളര്‍ത്താനാണ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും ചീത്തവിളിക്കലും പരദൂഷണം പറയലും സുന്നികളുടെ സംസ്‌കാരമല്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്ലിയാര്‍ പറഞ്ഞു. മഞ്ചേശ്വരം ബുഖാരി കോമ്പൗണ്ടില്‍ സമാപിച്ച മള്ഹര്‍ ദശവാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.

ആരൊക്കെ എന്ത് പ്രകോപനമുണ്ടാക്കിയാലും ഞങ്ങള് നല്ലതു മാത്രമേ പറയൂ ചീത്ത പറയുന്ന ഒരാളും ഞങ്ങളുടെ സമസ്ത പണ്ഡിത സഭയിലില്ല. നന്മയുടെ പ്രകാശം പരത്തുന്ന പണ്ഡിതരയൊണ് ഞങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്.

ഞങ്ങള്‍ നല്ലതെന്ത് ചെയ്താലും അതിനെ എതിര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരു വിഭാഗം ഇവിടെയുണ്ട്. സമസ്തയുടെ പേരിലുള്ള രാഷ്ട്രീയ ആരോപണവും തിരുകേശ വിവാദവും അതിന്റെ ഭാഗമാണ്. കാന്തപുരം ചൂണ്ടിക്കാട്ടി. പ്രവാചക ശ്രേഷ്ടരെ സാധാരണക്കാരനായി ഇകഴ്ത്തുന്നവരോട് യോജിക്കാന്‍ സുന്നികള്‍ക്കാവില്ല. യുവ സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന മദ്യ മയക്ക് മരുന്ന് സംസ്‌കാരത്തിനെതിരെ അധികാരി വര്‍ഗവും സംഘടനകളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാന്തപുരം ഉണര്‍ത്തി.

ധാര്‍മിക ബോധമുള്ള ഒറു സമൂഹത്തിന്റെ വളര്‍ച്ചക്ക് മത ഭൗതിക സമന്വയം വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങള്‍ വളര്‍ന്ന് വരണം രാജ്യത്ത് സമാധാനം വളര്‍ത്താന്‍ ധാര്‍മിക ചിന്ത വളര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് കഴിയും.

ഇസ്ലാം സര്‍വ്വ വിജ്ഞാനങ്ങളെയും പ്രോത്സാഹിപ്പിച്ചു പൊന്മള

മള്ഹര്‍: സര്‍വ്വ വിജ്ഞാനങ്ങളെയും അംഗീകരിക്കുകയും ചെയ്ത മതമാണ് ഇസ്ലാമെന്നും ആത്മീയതയെ ത്യജിച്ച് കൊണ്ട് ഭൗതിക വിദ്യയുടെ പിന്നാലെ പോയതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു മള്ഹര്‍ ദശവാര്‍ഷിക സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മര്‍ക്കസ് തിരുകേശംകൊണ്ട് അനുഗ്രഹീതമായി, കാന്തപുരത്തിന് തിരുശേഷിപ്പുകള്‍ ഞാനും നല്‍കും സ്വബാഹുദ്ദീന്‍ രിഫാഇ

മഞ്ചേശ്വരം: ശൈഖനാ കാന്തപുരത്തിന്റെ പ്രവാചക സ്‌നേഹ പ്രചരണത്തിനും മത സേവനത്തിനും അംഗീകാരമായി അബൂദാബിയിലെ ഖസ്‌റജി കുടുംബം നല്കിയ തിരുകേശം കൊണ്ട് മര്‍കസും ഈ കേരളവും ധന്യമായിരിക്കുകയാണെന്ന് ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ പറഞ്ഞു. അടുത്ത പ്രാവശ്യം ഇവിടെ വരുമ്പോള്‍ കാന്തപുരത്തിന് ഇനിയും തിരുശേഷിപ്പുകള്‍ താന്‍ നല്‍കുമെന്ന് ആയിരങ്ങളുടെ തക്ബീര്‍ ധ്വനിക്കിടയില്‍ ശൈഖ് രിഫാഇ പ്രഖ്യാപിച്ചു.

പ്രവാചക സ്‌നേഹത്തിന് അംഗീകാരമായി അബൂദാബിയിലെ മുന്‍ മന്ത്രിയും പണ്ഡിതനും ശൈഖ് ഖസ്‌റജിക്ക ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് തിരുശേഷിപ്പുകള്‍ ധാരാളമായി ലഭിച്ചിട്ടുണ്ട്, അന്‍സ്വാറുകളുടെ തലവാനണദ്ദേഹം അന്‍സാറുകള്‍ ലോകാവസാനം വരെ ബഹുമാനിക്കപ്പെടുമെന്നത് റസൂല്‍(സ) പ്രഖ്യാപനമാണ്.

കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന് കാരണം പണ്ഡിത നേതൃത്വം ചിത്താരി

മഞ്ചേശ്വരം: കേരളത്തില്‍ ഇസ്ലാം വന്നതും ഇതുവരെ നില നിന്നതും പണ്ഡിത നേതൃത്വത്തിലൂടൈയാണെന്ന് സമസ്ത സെക്രട്ടറി കെ പി ഹംസ മുസ്ല്യാര്‍ ചിത്താരി അഭിപ്രായപ്പെട്ടു.

മള്ഹര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. കേരളത്തിലെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ തല ഉയര്‍ത്തി നില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഈ പണ്ഡിത നേതൃത്വത്തിന്റെ കരങ്ങളാല്‍ വളര്‍ന്ന് വന്നിട്ടുള്ളതാണ്.

ഈ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടണമെന്നും സംഘടന പിരിച്ചു വിടണമെന്നും മുറവിളി കൂട്ടുന്നവര്‍ക്ക് അത്തരം സ്ഥാനങ്ങള്‍ ഒരു ദിവസമെങ്കിലും കൊണ്ട് നടക്കാന്‍ സാധിക്കുമോയെന്നും ചിത്താരി ചോദിച്ചു.

എന്‍ഡോസള്‍ഫാന്‍ ആഹ്ലാദിക്കാന്‍ സമയമായില്ല,സംരക്ഷിക്കപ്പെട്ടത് മുതലാളിത്ത താല്‍പര്യം നൂറുല്‍ ഉലമ

മഞ്ചേശ്വരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നമ്മുടെ രാജ്യത്തിന്‍രെ പ്രതിനിധികള്‍ മുതലാളിത്ത താല്‍പര്യം സംരക്ഷിക്കാന്‍ തുനിഞ്ഞത് വേദനാ ജനകമാണെന്ന് എം എ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ അഭിപ്രായപ്പെട്ടു. ആയിരങ്ങള്‍ സംഗമിച്ച മള്ഹര്‍ ദശ വാര്‍ഷിക സമാപന മഹാ സമ്മേലളനത്തില്‍ ഉല്‍ഘാടനം ചെയ്യകയായിരുന്നു അദ്ധേഹം. നമ്മുടെ രാജ്യം എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കും വരെ ആഹ്ലാദിക്കാന്‍ സമയമായില്ലെന്ന് നൂറുല്‍ ഉലമ പറഞ്ഞു.

കമ്മ്യൂണിസത്തിന്റെ തകര്‍ച്ചക്ക് ശേഷം ലോകത്തിന് ഭീഷണിയായി മുതലാളിത്തം വളരുകയാണെ്. ഏതാനും സമ്പന്ന വിഭാഗത്തിന്റെ താല്‍പര്യ സംരക്ഷണം മാത്രമാണ് അവരുടെ ലക്ഷ്യം. എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും ക്യാപിറ്റലിസ്റ്റ് തല്‍പര്യമാണ് സംരക്ഷിക്കപ്പെട്ടത്.

മനുഷ്യന്‍ മനുഷ്യനെ അറിയാത്ത കാലമാണിത്. കൊലയാളിക്ക് എന്തിന് കൊന്നുവെന്ന് അറിയാത്ത കാലം. ഇസ്ലാമിന്റെ ശാന്തി സന്ദേശത്തിലേക്ക് മടങ്ങുകയാണ് കരണീയം.

മനുഷ്യനെ പ്രമേയമാക്കിയ ഏക മതം ഇസ്ലാമാണ്. മുന്‍കാല സമൂഹത്തിന്റെ മാതൃകാ ജീവിതമാണ് ഇസ്ലാമിനെ ആഗോള തലത്തില്‍ വളര്‍ത്തിയത്. ആ ജീവിത ചര്യയിലേക്ക് മടങ്ങുകയാണ് സമകാലീന പ്രശനങ്ങളെ പ്രതിരോധിക്കാന്‍ കരണീയം. മള്ഹര്‍ പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തി ഇവിടെയാണ്.

ഫാമിലി ക്വിസ് വിജയികളെ പ്രഖ്യാപിച്ചു.

മഞ്ചേശ്വരം: മള്ഹര്‍ ദശവാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ക്യാമ്പസ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഫാമിലി ക്വിസ്സിലെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

ഇര്‍ഷാന സലീം ഹൊസങ്കടി ഒന്നാം സ്ഥാനവും ശബാന പി എം പരപ്പ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള അവാര്‍ഡ് സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരിയും സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങളും നല്‍കി.

പ്രൗഢം, ഗംഭീരം, ധന്യം ഈ മുഹൂര്‍ത്തം. മള്ഹര്‍ ദശവാര്‍ഷിക സമാപന മഹാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം

മഞ്ചേശ്വരം: കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ പൊസോട്ട് മത ഭൗതിക വൈജ്ഞാനിക സമുഛയമായ മള്ഹര്‍ നൂറില്‍ ഇസ്ലാമിത്തഅ്‌ലീമിയുടെ ദശവാര്‍ഷിക സമാപന മഹാ സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം.

ധന്യമായ ഈ മുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ കേരള കര്‍ണ്ണാടക ഗ്രാമ നഗര പ്രദേശങ്ങളില്‍ നിന്ന് സുന്നി പ്രവര്‍ത്തകര്‍ സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തുകയാണ്. അക്ഷരാര്‍ത്ഥത്ത്ല്‍ സമ്മേളന നഗരി ജന നിഭിഢം. ഇന്ന് പ്രഭാതം മുതല്‍ സുന്നി കൈരളിയുടെയും കര്‍ണ്ണാടകയുടെയും കണ്ണും കാതും മള്ഹര്‍ ക്യാമ്പസിനെ ലക്ഷ്യം വെച്ച് നീങ്ങിക്കൊണ്ടിരുന്നു. സുന്നികളുടെ അജയ്യ ശക്തി വിളിച്ചോതുന്ന സമ്മേളനം കാസറഗോഡിന്റെ ചരിത്രത്തില്‍ നവ അധ്യായം തീര്‍ക്കു.

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തി. അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ ഉല്‍ ഘാടനം ചെയ്യും.

സുന്നി സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പ്രവാസിളുടെ പങ്ക് നിസ്തുലം: ഹമീദ് പരപ്പ

മഞ്ചേശ്വരം: ഭാരതത്തിലെ സുന്നി സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പ്രവാസികള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ഹമീദ് പരപ്പ പറഞ്ഞു. മള്ഹര്‍ ദശവാര്‍ഷിക സമ്മേളനത്തിലെ പ്രവാസി മീറ്റില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സമ്മേളന നഗരിയില്‍ ഹരം പകര്‍ന്ന് മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളുടെ റാലി

മഞ്ചേശ്വരം: മള്ഹര്‍ ദശവാര്‍ഷിക സമാപന സമ്മേളന നഗരിയിലേക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളുടെയും സുന്നി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്ന റാലി നഗരിയെ ശ്രദ്ധേയമാക്കി. സമസ്തയുടെ ഹരിത ധവള കുങ്കുമ അര്‍ധ ചന്ദ്ര നക്ഷത്ര ത്രിവര്‍ണ്ണ പതാകയും എസ് എസ് എഫിന്റെ ധര്‍മ്മ ധ്വജവുമേന്തി വന്ന റാലി ആകര്‍ശണീയമായി. മള്ഹറിന്നും ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ക്കും അഭിവാദ്യങ്ങളുടെ ആരവങ്ങളുയര്‍ന്ന റാലിയില്‍ സുന്നി നേതാക്കള്‍ക്കും അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥി സൂനങ്ങള്‍ മറന്നില്ല.

മള്ഹര്‍ സമാപന സംഗമത്തിന് വേദി ഒരുങ്ങി നേതാക്കള്‍ എത്തിത്തുടങ്ങി

ബുഖാരി കോമ്പൗണ്ട്: മള്ഹര്‍ ദശവാര്‍ശിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കാന്‍ സുന്നി നേതാക്കളും പ്രവര്‍ത്തകരും അഹമഹമികയാ മള്ഹര്‍ സമ്മേളന നഗരിയില്‍ വന്ന് കൊണ്ടിരിക്കുന്നു. നേതാക്കകളുടെ നേരത്തെയുള്ള വരവ്് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ഇസ്മായില്‍ ബുഖാരി ഇന്ന് രാവിലെത്തന്നെ മള്ഹറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. തൊട്ട് പിന്നാലെയായി കന്‍സുല്‍ ഉലമാ ചിത്താരി ഹംസ മുസ്ല്യാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുല്‍ ഹമീദ് മുസ്ല്യാര്‍ മാണി, പി കെ അബൂബക്കര്‍ മുസ്ല്യാര്‍ നരിക്കോട് തുടങ്ങിയവരും എത്തി.

ആദര്‍ശ പഠനത്തില്‍ കനകക്കൊട്ടാരം തീര്‍ത്ത് ഉര്‍ദു സംഗമം

മഞ്ചേശ്വരം: സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ കാസറഗോഡ് ഒരിക്കല്‍ കൂടി ഭാഷകളുടെ കരുത്ത് വിളിച്ചോതി. മള്ഹര്‍ മഹാസമ്മേളനത്തോടനുബന്ധിച്ച്് നടന്ന സംഗമമാണ് അത്യ പൂര്‍വ്വമായ ഈ കാഴ്ച്ചക്ക വിരുന്നൊരുക്കിയത്. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ മലയാളത്തിന് പുറമെ കന്നട അറബി ഉറുദു ഭാഷകളിലെ വരിഷ്ടമായ വരികള്‍ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയക്കാഴ്ചയായി.

പ്രാന്ത പ്രദേശങ്ങളിലെ ഉറുദു നിവാസികള്‍ക്കായി സംഘടിപ്പിച്ച ഉറുദു സംഗമം ആദര്‍ശ പാഥയില്‍ അടിയുറച്ച് നിന്ന് മുന്നേറാനുള്ള സന്ദേശം നല്‍കിയാണ് പിരിഞ്ഞത്. നവീന ചിന്താ ധാരക്കാരുടെ തനിനിറം തുറന്ന് കാണിച്ചുള്ള ഉര്‍ദു പണധിതന്മാരുടെ പ്രഭാഷണം മലയാളികള്‍ക്ക് ആവേശം നല്‍കി.

പ്രവാചക കീര്‍ത്തനത്തിന്റെ മായാത്ത ഇശലുകളുമായി ബിദ്അത്തുകാരുടെ മുനമ്പൊടിച്ച് കൊണ്ടുള്ള ഉര്‍ദു കീര്‍ത്തനങ്ങളും ആലപിക്കുകയുണ്ടായി.

ആശിഖുര്‍റസൂല്‍ ഉത്തരേന്ത്യന്‍ മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവുമാ അഹ്മദ് റസാഖാന്‍ വറേല്‍വിയുടെ ഈരടികള്‍ ആലപിക്കുക വഴി പ്രവാചകപ്രേമികള്‍ക്കായി അദ്ധേഹം നല്‍കിയ മൂല്യാധിഷ്ടിത സംഭാവനകള്‍ അയവിറക്കാനും ഉര്‍ദു സംമം മറന്നില്ല.

സയ്യിദ് മുഹമ്മദ് തൗഫീഖ് നൂരി പ്രാര്‍ത്ഥന നടത്തി. ഹാഫിള് മുഹമ്മദ് അന്‍സാര്‍ ബായ് പെരിങ്കടി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹസീന്‍ മണിമുണ്ട ഉല്‍ഘാടനം ചെയ്തു. മുഫ്തി അശ്ഫാഖ് മിസബാഹി സഅദിയ്യ, ഹാഫിള് മുഹമ്മദ് സ്വാദിഖ് റസ്വി തുടങ്ങിയവര്‍ സംബന്‍ധിച്ചു.

നൂറുല്‍ ഉലമയ്ക്ക് ഒ.കെ ഉസ്താദ് അവാര്‍ഡ് സമ്മാനിച്ചു.

മേശ്വരം: മള്ഹര്‍ സ്ഥാപന സമുഛയത്തിന്റെ പത്താം വാര്‍ഷിക സമാപന മഹാ സമ്മേളനത്തി. അഖിലേന്ത്യാ സുി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറു. ഉലമ എം.എ അബ്ദു. ഖാദിര്‍ മുസ്ലിയാര്‍ക്ക് മള്ഹറിന്റെ ഉപഹാരം ഒ.കെ ഉസ്താദ് സ്മാരക അവാര്‍ഡ് സമര്‍പ്പിച്ചു. മള്ഹര്‍ ദശവാര്‍ഷിക പൊതു സമ്മേളനത്തില്‍ സമസ്ത കേന്ദ്രമുശാവറ ട്രഷറര്‍ സയ്യിദ് അലിബാഫഖി തങ്ങളാണ് ഉപഹാരം നല്‍കിയത്. സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഈ ശാളണിയിച്ചു. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഉമറു. ഫാറൂഖ് അ. ബുഖാരി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരളത്തില്‍ ശാസ്ത്രീയ രൂപത്തിലുള്ള മദ്രസാ പ്രസ്ഥാനത്തിന്റെ ശി.പിയായ എം. എ ഉസ്താദ് ദര്‍സ് പരിപോഷണത്തിനു ന.കിയ സംഭാവനകളെ പരിഗണിച്ചാണ് മള്ഹര്‍ ആദരം നല്‍കിയത്്.

ഇന്ന്് ജീവിച്ചിരിക്കുന്ന പണ്ഡിതരില്‍ ഏറ്റവും പഴക്കം ചെന്ന മുദരിസുമാരിലൊരാളായ എം.എ ദീര്‍ഘകാലം മദ്രസ, ദര്‍സ് രംഗങ്ങളി. പ്രവര്‍ത്തിച്ച് കഴിഞ്ഞ മൂര പതിറ്റാ് കാലമായി ദേളി ആസ്ഥാനമായി പ്രവര്‍ത്തിക്കു ജാമിഅ സഅദിയ്യ അറബിയ്യ സ്ഥാപന സമുഛയത്തിന്റെ ശി.പിയും ജനറ. മാനേജരുമാണ്. മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ മാതൃസ്ഥാപനമായി സഅദിയ്യയെ ഉയര്‍ത്തിയതും അവാര്‍ഡിനു പരിഗണിച്ചിട്ടു്. ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിലൂടെ പ്രസ്ഥാനിക രംഗത്ത് സജീവമായ എം.എ നിലവി. സമസ്ത കേന്ദ്ര മുശാവറാ വൈസ് പ്രസിഡന്റ്, കാസര്‍കോട് ജി.ാ പ്രസിഡന്റ്, സമസ്ത കേരള സുി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുു. ദീര്‍ഘകാലം എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷനായിരുു. മത വൈജ്ഞാനിക രംഗത്ത് ഏഴ് പതിറ്റാിലേറെ നീ് നി സേവനം പരിഗണിച്ച് എം.എ ഉസ്താദിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടു്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയായ എം.എ ആനുകാലികങ്ങളി. സ്ഥിരമായി എഴുതാറുണ്ട്.

മള്ഹര്‍ ദശവാര്‍ഷികം ആയിരങ്ങളുടെ മഹാസമ്മേളനത്തോടെ ഇന്ന് സമാപിക്കും

കാസര്‍കോട്: മത വൈജ്ഞാനിക ജീവകാരുണ്യ കേന്ദ്രമായ മഞ്ചേശ്വരം മള്ഹര്‍ സ്ഥാപന സമുഛയത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപന മഹാ സമ്മേളനത്തോടെഇന്ന് തിരശ്ശീല വീഴും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ നേതൃത്വത്തില്‍ പത്ത് വര്‍ഷം പിന്നിടുന്ന മള്ഹറില്‍ ആദ്യമായി വിരുന്നെത്തിയ സമ്മേളനം ഐതിഹാസികമാക്കാന്‍ കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഇന്ന് ഹൊസങ്കടി ബുഖാരി കോമ്പൗണ്ടിലേക്ക് ഒഴുകും. നേതാക്കളെയും പ്രവര്‍ത്തകരെയും സ്വീകരിക്കാന്‍ അതിവിപുലമായ ഒരുക്കങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

വൈകുന്നേരം 4 ന് നടക്കുന്ന സമാപന മഹാസമ്മേളനം കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. താജുല്‍ ഉലമാ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ആമുഖ പ്രഭാഷണവും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തും. സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഈ ബഗ്ദാദ് മുഖ്യാതിഥിയായിരിക്കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും.

സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ പാണക്കാട്, കെ.പി. ഹംസ മുസ്‌ലിയാര്‍ ചിത്താരി, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, എന്‍.എം സ്വാദിഖ് സഖാഫി, സി.എം ഇബ്രാഹിം സാഹിബ്, ഏനപൊയ അബ്ദുല്ല കുഞ്ഞി ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും.