ഹൊസങ്കടി: മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ലോകോത്തര പണ്ടിതന്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് കര്‍മ്മ ഭൂമിയായ പോസൊട്ട് മള്ഹറില്‍ വെച്ച് ആദരിക്കുകയും, രിഫാഇ ത്വരീക്കതിലെ കേരള ഖലീഫയായി അംഗീകരിച്ച് തലപ്പാവണിയീക്കുകയും ചെയ്തു. ഖാസിമാരുടെ ഖാസിയാണ് പോസൊട്ട് തങ്ങളെന്ന് ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ പറഞ്ഞു.
ചടങ്ങില്‍ മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, ഉസ്മാന്‍ ഹാജി പോസൊട്ട്, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, ഹസ്സന്‍ കുഞ്ഞി, അബ്ദുസ്സലാം അല്‍ ബുഖാരി, ഹാഫിള് യഅ്ഖൂബ് സഅദി, അബ്ദുസ്സമദ് മുസ്ലിയാര്‍, സി.പി ഹംസ മുസ്ലിയാര്‍, സകരിയ്യ കുണിയ, ഉസ്മാന്‍ മെയ്സൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.