ഇശല്‍ മഴ 2010 : ഫൈനല്‍ മത്സരം ജൂലൈ 24 ന് |
കുമ്പള: കേരളത്തിലെയും കര്‍ണാടകയിലെയും മാപ്പിളപ്പാട്ടുപ്രേമികള്‍ക്കുവേണ്ടി മുഹിമ്മാത്ത് ഡോട്ട്‌കോം സംഘടിപ്പിക്കുന്ന ഓണ്‍ ലൈന്‍ സര്‍ഗോത്സവ് -ഇശല്‍ മഴ -2010 ഫൈനല്‍ റൗണ്ട ് മത്സരം നാളെ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. ആറ് ഘട്ടങ്ങളിലായി നടന്ന ഓണ്‍ലൈന്‍ ഖിസ്സപ്പാട്ട് മത്സരത്തിലെ തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമെ കര്‍ണ്ണാടകയിലെ മത്സരാര്‍ത്ഥികളും ഫൈനല്‍ മത്സരത്തിലേക്ക യോഗ്യത നേടിയിട്ടുണ്ട്. സനദ് ദാന സമ്മേളന ഭാഗമായാണ് ഓണ്‍ലൈന്‍ ഖിസ്സപ്പാട്ട് മത്സരം സംഖടിപ്പിച്ചിരിക്കുന്നത്. ഇസ്മാഈല്‍ തളങ്കര, അശ്‌റഫ് എടക്കര, യൂസുഫ് മാസ്റ്റര്‍ പി എച്ച് തുടങ്ങിയവരാണ് വിധികര്‍ത്താക്കള്‍. ഇവര്‍ക്കു പുറമെ ഓണ്‍ ലൈന്‍ ജൂറി, പ്രേക്ഷകസന്ദേശം തുടങ്ങിയവ കൂടി പരിഗണിച്ചായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക.വിജയികള്‍ക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, സ്വര്‍ണ്ണ നാണയം തുടങ്ങിയ സമ്മാനങ്ങള്‍ ലഭിക്കും. കാസറഗോഡിലെ റിയല്‍ കമ്പ്യൂട്ടര്‍ കമ്പനിയുമായി സഹകരിച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ റൗണ്ടിലെ മത്സരങ്ങള്‍ എല്ലാ ദിവസവും രാത്രി 10.30 ന് മുഹിമ്മാത്ത് ഡോട്ട് കോമില്‍ സംപ്രേക്ഷണം ചെയ്തു വരുന്നു. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ആദം സഖാഫി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, മുനീര്‍ ഹിമമി മാണിമൂല, മുഹ് യിദ്ധീന്‍ ഹിമമി ചേരൂര്‍, എ കെ സഅദി ചുള്ളിക്കാനം, അബ്ദുസ്സലാം ഐഡിയ, ലത്തീഫ് പള്ളത്തടുക്ക, ബശീര്‍ പുളിക്കൂര്‍, ശുകൂര്‍ ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിച്ചു. |
Friday, July 23, 2010
മുഹിമ്മാത്തില്‍ ഖത്മുല്‍ ഖുര്‍ആനും മതപ്രഭാഷണവും ഞായര്‍ തുടങ്ങും |
പുത്തിഗെ: മുഹിമ്മാത്ത് സമ്മേളന പരിപാടികള്‍ക്കും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചക്കും നാളെ മുഹിമ്മാത്ത് നഗറില്‍ തുടക്കമാവും. രാവിലെ ഒമ്പതിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. വൈകിട്ട് നാലിന് അഹ്ദല്‍ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. 30ന് രാത്രിവരെ മുടങ്ങാതെ മഖ്ബറയില്‍ ഖുര്‍ആന്‍ പാരായണം നടക്കും. വിദൂരദിക്കുകളില്‍ നിന്ന് ഖുര്‍ആന്‍ പാരായണത്തിനെത്തുന്നവര്‍ക്ക് ഭക്ഷണമടക്കം സൗകര്യങ്ങളൊരുക്കിയിട്ടു്ണ്ട്. നാലു നാള്‍ നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണവേദിയുടെ ഉദ്ഘാടനവും നാളെ രാത്രി നടക്കും. പ്രമുഖ പണ്ഡിതന്‍ ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം 27 വരെ എല്ലാദിവസവും മഗ്‌രിബ് നിസ്‌കാരശേഷം പ്രസംഗിക്കും. 28ന് എ എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിക്കും. 29ന് സമ്മേളനത്തിന് പതാക ഉയരും. 31ന് പതിനായിരങ്ങളുടെ സംഗമത്തോടെ സമാപിക്കും. പ്രവാസി, ഉലമ, പ്രസ്ഥാനിക, പൂര്‍വ വിദ്യാര്‍ഥി സമ്മേളനങ്ങളും നടക്കും. |
മതമറിയാത്തവര്‍ മതം പറയുന്നത് ആപത്ത്: S.S.F
മുള്ളേരിയ: മതത്തിന്റെ യഥാര്‍ത്ഥ വശങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് മതാചര്യരെ നിന്ദിക്കുന്നതെന്നും അതിന്റെ പേരില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്നും എസ്.എസ്.എഫ് മുള്ളേരിയ സെക്ടര്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സര്‍വ്വ മതങ്ങളും മനുഷ്യനന്മയാണ് വിഭാവനം ചെയ്യുന്നത്. അശാന്തിയും അക്രമവും അഴിച്ചുവിടാന്‍ ഒരു മതവും അനുവദിക്കുന്നില്ല. മതാനുയായികള്‍ മതാചര്യര്‍ കാട്ടിത്തന്ന പാതയിലൂടെ സഞ്ചരിച്ചാല്‍ സമകാലിക കേരളത്തില്‍ നടമാടുന്ന സര്‍വ്വ പ്രതിസന്ധികള്‍ക്കും അറുതി വരുമെന്നും യോഗം വിലയിരുത്തി. മതമറിയാത്തവര്‍ മതം പറയാന്‍ തുടങ്ങിയാല്‍ അത്യാവല്‍കാരമാണ് ഫലമെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗം ജമാലുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുല്‍സലാം സഅദി അധ്യക്ഷത വഹിച്ചു.
ഖത്മുല്‍ ബുഖാരിയും സഖാഫി സംഗമവും |
കാരന്തൂര്‍: പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇമാം ബുഖാരി(റ)യുടെ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ആസ്പദമാക്കി നടന്ന ഖത്മുല്‍ ബുഖാരിയും സഖാഫി സംഗമവും മര്‍കസില്‍ നടന്നു. ജനറല്‍ മനേജര്‍ സി മുഹമ്മദ് ഫൈസി ഉല്‍ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി പൊസോട്ട്, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കോട്ടൂര്‍ കഞ്ഞമ്മു മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപള്ളി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, പി എ ഹൈദറൂസ് മുസ് ലിയാര്‍ കൊല്ലം, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, മുഹമ്മദ് അഹ്‌സനി പകര, അലവി സഖാഫി കൊളത്തൂര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, സംബന്ധിക്കും. തൗഹീദ് ഒരു പഠനം എന്ന വിഷയത്തില്‍ എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരവും ഹദീസ് പ്രാധാന്യവും പ്രാമാണികതയും എന്ന വിഷയത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും ക്‌ളാസെടുക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തും. ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രബന്ധമവതരിപ്പിക്കും. ഇമാം ബുഖാരിയുടെ ചരിത്ര ജീവിതത്തെ കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച 'ഇമാം ബുഖാരി ചരിത്ര ജീവിതം രചനാ സംവേദനം' എന്ന കൃതി സംഗമത്തില്‍ പ്രകാശനം ചെയ്യും. |
സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം: വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. |
സഅദാബാദ്: വിശുദ്ധ റമസാനില്‍ പണ്ഡിതരുടെയും സാദാത്തുക്കളുടെയും നേതൃത്വത്തില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സംഘടനാ പ്രതിനിധികളുടെയും സഹകാരികളുടെയും സംയുക്ത കണ്‍വെന്‍ഷന്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ശാഫി ഹാജി കീഴൂര്‍ (ചെയര്‍മാന്‍) സുലൈമാന്‍ കരിവെളളൂര്‍, മൂസ സഖാഫി കളത്തൂര്‍, ബി കെ അബ്ദുല്ല ഹാജി ബേര്‍ക്ക, അബ്ദുല്‍ ഹകീം കോഴിത്തിടില്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പളളി, മൊയ്തു ഹാജി അല്‍ മദീന, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് (ൈവ. ചെയര്‍മാന്‍) അയ്യൂബ്ഖാന്‍ സഅദി കൊല്ലം (കണ്‍വീനര്‍) ഇസ്മായില്‍ സഅദി പാറപ്പളളി, അബ്ദുല്‍ അസീസ് സൈനി, അലി പൂച്ചക്കാട്, അബ്ദുല്‍ റഹ്മാന്‍ തോട്ടം (ജോ. കണ്‍വീനര്‍) കാപ്ടന്‍ ശരീഫ് കല്ലട്ര (ട്രഷറര്‍) വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി : പ്രചാരണം :കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി (ചെയര്‍മാന്‍) ഹമീദ് പരപ്പ (കണ്‍വീനര്‍) ഫുഡ്: സി അബ്ദുല്ല ഹാജി (ചെയര്‍മാന്‍) അബ്ദുല്ല ഹാജി കളനാട് (കണ്‍) ലൈറ്റ് & സൗ്: ശാഫി ഹാജി ബേവിഞ്ച സി എച്ച് ഇഖ്ബാല്‍ സ്വികരണം: എ ബി മൊയ്തു സഅദി അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില മീഡിയ സെല്‍: ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി വെബ് സൈറ്റ്: സലാം ഐഡിയ, സലീം കോപ്പ എന്നിവരെയും അബ്ദുല്‍ ഹമീദ് മൗലവിയെ കോഡിനേറ്ററായും ചിയ്യൂര്‍ അബ്ദുല്ല സഅദിയെ അസി. കോഡിനേറ്ററായും തിരഞ്ഞെടുത്തു. വിവിധ ജില്ലാ കണ്‍വീനര്‍മാരായി കരീം സഅദി മുട്ടം, യൂസുഫ് അലി സഅദി കോഴിക്കോട്, ജഅഫര്‍ സഅദി അച്ചൂര്‍, യൂസുഫ് സഅദി മലപ്പുറം, ജുബൈര്‍ സഅദി ഒതളുര്‍, ഹകീം സഅദി കൊല്ലം, അലി സഅദി കൊടക്, അശ്‌റഫ് സഅദി മല്ലൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു. എന്‍ എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്്, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി്, എം അന്തുഞ്ഞി, അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു. |
ഗ്രാമസൗഹൃദങ്ങളിലൂടെ സമാധാനം വീണ്ടെടുക്കണം: എസ് വൈ എസ് |
കുമ്പള:കേരളത്തില്‍ നിലവിലു ായിരുന്ന സൗഹൃദവും കൂട്ടായ്മയും വീ െടുക്കാനായാല്‍ നാടിനു പുരോഗതിയു ാകുമെന്ന് എസ് വൈ എസ് കുമ്പള മേഖലാ ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. സ്‌നേഹസമൂഹം സുരക്ഷിത നാട് എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തുന്ന സൗഹൃദഗ്രാമം പരിപാടിയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍ അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. ഗ്രാമങ്ങളില്‍നിന്നുയരുന്ന സൗഹൃദ ശബ്ദങ്ങള്‍ രാജ്യ പുരോഗതിയല്‍ നിര്‍ണായകമാകുമെന്ന് ഉദ്ഘാടനം ചെയ്ത സി ഐ. കെ ദാമോദരന്‍ അഭിപ്രായപ്പെട്ടു. എസ് വൈ എസ് മേഖലാ പ്രസിഡന്റ് ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു. കേശവദേവ്, അശ്‌റഫ് കൊടിയമ്മ, കെ വി വര്‍ഗീസ്, എ എം മുഹമ്മദ് ഹാജി, അബ്ദുല്ല ഹാജി കൊടിയമ്മ, അബ്ദുല്‍ റഹ്മാന്‍ ഹാജി, പേരാല്‍ മുഹമ്മദ്, സുബൈര്‍ ബി എം സംബന്ധിച്ചു. |
ഭീകരത വഴിപിഴച്ചവരുടെ വിനോദം: കാന്തപുരം |
കൊല്ലം: എല്ലാ വിഭാഗത്തിലും ഒരു ചെറിയ വിഭാഗം വഴിപിഴച്ചവരുണെ്ടന്നും ഭീകരതയും തീവ്രവാദവും ഇത്തരം ആളുകളുടെ വിനോദമാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയര്‍. ഖാദിസിയ്യയുടെ പതിനഞ്ചാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ രാജ്യത്തെയും സമൂഹത്തെയും നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇസ്‌ലാം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നല്ല അനുവദിക്കുന്നില്ലെന്ന് തന്നെയാണ് പറയേണ്ടത്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരതയാണ് മഹാത്മാഗാന്ധിയെ വധിച്ചതും രണ്ട് പ്രധാന മന്ത്രിമാരെ കൊന്നതും. എന്നാല്‍ ഇതിന്റെ പിന്നില്‍ മുസ്‌ലിംകളല്ല. ഗുജറാത്തിലെ ഗോധ്‌റയില്‍ നടന്നതും കൊടും ഭീകരതയാണ് ഇതിലും മുസ്‌ലിംകള്‍ക്ക് പങ്കില്ല. ഇവിടെ മാന്യമായി ജീവിക്കുന്നവരാണ് മുസ്‌ലിംകള്‍. ഭീകരവാദ പ്രവര്‍ത്തനം നടത്തുന്ന എല്ലാവരെയും നിരോധിക്കേണ്ടതുണെ്ടന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം സഊദി അറേബ്യയിലെ മലിക് ഫൈസല്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അബ്ദുല്‍ ഇലാഹ് ബിന്‍ ഹുസൈന്‍ അല്‍അര്‍ഫജി ഉദ്ഘാടനം ചെയ്തു. സനദ്ദാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ നിര്‍വഹിച്ചു. |
അനാഥ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ സംരക്ഷണംമുഹിമ്മാത്ത് ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതി തുടങ്ങുന്നു. |
പുത്തിഗെ : സേവന രംഗത്ത് രണ്ട് പതിറ്റാണ്ടിലേക്ക് നടക്കുന്ന മുഹിമ്മാത്ത് അനാഥ കുഞ്ഞുങ്ങളെ സ്വന്തം വീടുകളില്‍ തന്നെ സംരക്ഷിക്കുന്ന ഓര്‍ഫന്‍ കെയര്‍ പദ്ധതിക്ക് കൂടി തുടക്കം കുറിക്കുന്നു. കൊച്ചു പ്രായത്തില്‍ പിതാവ് നഷ്ടപെട്ട നൂറുകണക്കിന് അനാഥ ബാല്ല്യങ്ങള്‍ക്ക് ആശ്വാസമേകുന്ന പദ്ധതി ഈ മാസം 30,31 തീയതികളില്‍ നടക്കുന്ന മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്യും. ഒന്നാം ഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലെയും കര്‍ണാടകയിലെ കുടക്, ദക്ഷിണ കന്നഡ ജില്ലയിലെയും കുഞ്ഞുങ്ങളെ പദ്ധതി പ്രകാരം ദത്തെടുക്കും. ശൈശവം മുതല്‍ നാലാം തരം വരെയുള്ള അനാഥകള്‍ക്ക് ഭക്ഷണ - വസ്ത്ര- പഠന- ചികിത്സാ ചെലവുകള്‍ മാസാമാസം രക്ഷിതാക്കള്‍ക്ക് എത്തിക്കുകയും കുട്ടിയുടെ ധാര്‍മികവും വിദ്യാഭ്യാസ പരവുമായ വളര്‍ച്ചയ്ക്ക് വിവിധ പദ്ധതികള്‍ കാണുകയുമാണ് ഹോംകെയര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കുട്ടിയെ സംരക്ഷിക്കുന്നതിന് രക്ഷിതാക്കള്‍ക്ക് പാരന്റിംഗ് രംഗത്ത് പരിശീലനവും നല്കും. നാലാം ക്ലാസ് കഴിഞ്ഞതിന് ശേഷം ഉന്നത ഡിഗ്രി വരെ മുഹിമ്മാത്ത് ക്യാമ്പസില്‍ തുടര്‍പഠന അവസരവുമുണ്ടാകും. ഇപ്പോള്‍ നൂറുകണക്കിന് അനാഥ ആണ്‍ പെണ്‍ കുട്ടികള്‍ മുഹിമ്മാത്തില്‍ താമസിച്ച് പഠിച്ച് വരുന്നുണ്ട്. ഇതിനു പുറമേ മുന്നൂറിലേറെ അഗതികളെയും മുഹിമ്മാത്ത് സംരക്ഷിക്കുന്നുണ്ട്. അനാഥത്വം പേറേണ്ടി വരുന്ന കൊച്ചു കുട്ടികള്‍ക്ക് കുടുംബത്തിന്റെ സാന്ത്വനത്തില്‍ തന്നെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോം കെയര്‍ പദ്ധതിക്ക് കൂടി മുഹിമ്മാത്ത് തുടക്കം കുറിക്കുന്നത്. പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ 35 ഏക്കര്‍ വിസ്തൃതിയില്‍ 20 ലേറെ സ്ഥാപനങ്ങളുമായി മുന്നേറുന്ന മുഹിമ്മാത്തിന്റെ നൂതന കാല്‍വെപ്പ് അനാഥ സംരക്ഷണ രംഗത്ത് വലിയ മുതല്‍ കൂട്ടാവും. ഇതു സംബന്ധമായി ചേര്‍ന്ന മുഹിമ്മാത്ത് എക്‌സിക്യൂട്ടിവ് യോഗത്തില്‍ വൈസ് പ്രസിഡന്റ് ഉസ്മാന്‍ ഹാജി മിത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ഇസ്സുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി പദ്ധതി അവതരണം നടത്തി. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ഹാജി അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, എം.അന്തുഞ്ഞി മൊഗര്‍, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ഖാസിം മദനി കറായ, അബ്ദു സലാം ദാരിമി കുബണൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, എ.എം മുഹമ്മദ് ഹാജി, സി.എച്ച് മുഹമ്മദ് പട്‌ള, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, സി.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു. |
കെ വി
അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ നിര്യാതനായി.
അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ പടിക്കല്‍(63) നിര്യാതനായി.
ഇന്നലെ പുലര്‍ച്ചെ കല്ലറക്കല്‍ ജുമുഅത്ത് പള്ളിയിലായിരുന്നു അന്ത്യം.
മലപ്പുറം പടിക്കല്‍ സ്വദേശിയായ അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ 35 വര്‍ഷം
മുമ്പാണ് പാനൂരില്‍ മുദര്്‌രിസായി എത്തിയത്. ദര്‍സിന്റെ നാല്‍പ്പതാം
വാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു അനേത്യം.
ബാഖിയാത്തിലെ പഠന കാലത്തിന് ശേഷം പരപ്പനങ്ങാടി, ചാലക്കര, മാക്കൂല്‍ പീടിക,
തെന്നല, നാല് വര്‍ഷം കുമ്പോല്‍ ആരിക്കാടി വലിയ ജുമുഅത്ത് പള്ളി, ചെയാട്
കല്ലറക്കല്‍ എന്നിവിടങ്ങളില്‍ മുദര്‌രിസായി സേവനമനുഷ്ടിച്ചിട്ടു്. പ്രഖല്‍ഭ
പണ്ഡിതരായിരുന്ന കുട്ടി മുസ്ല്യാര്‍, കുറ്റിപ്പുറം അബ്ദുല്ല മുസ്ല്യാര്‍,
എന്നിവര്‍ ഉസ്താദുമാരായിരുന്നു. കല്ലറക്കല്‍ പള്ളിയില്‍ നടന്ന മയ്യിത്ത്
നിസ്‌കാരത്തിന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി ചിത്താരി ഹംസ മുസ്ല്യാര്‍
നേതൃത്വം നല്‍കി. പുടിക്കല്‍ ജുമുഅ മസ്ജിദ് ഖബര്‍ സ്ഥാനിയില്‍ മയ്യിത്ത്
ഖബറടക്കി.
ഭാര്യ സഫിയ, മക്കള്‍ മുഹമ്മദ് സാലിം, അലി ഹസന്‍ നഈമി, മുഹമ്മദ്
മുതവക്കില്‍, അസ്മ, റംല, ആബിദ, ഉമ്മു സുലൈം. മരുമക്കള്‍ കീഴൂര്‍ മുദര്
രിസ്് സൈതലവി അഹ്‌സനി, ശിഹാബുദ്ധീന്‍ സഖാഫി വെളിമുക്ക്, ഹനീഫ വള്ളിക്കുന്ന,
ഫൗസിയ, ബഹ്ജ.
സമസ്ത താലൂക്ക പ്രസിഡന്റ്, പാനൂര്‍ മേഖല സുന്നി കോ ഓര്‍ഡിനേഷന്‍
ചെയര്‍മാന്‍, പാനൂര്‍ മേഖല സുന്നി സംയുക്ത മഹല്ല് വൈസ് പ്രസിഡന്റ്,
കല്ലറക്കല്‍ സംയുക്ത മഹല്ല് ജമാഅത്ത് പ്രസിഡന്റ്, തിരൂരങ്ങാടി താലൂക്ക്
ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്, ചേളാരി ഹയാത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റ്
എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു അദ്ധേഹം.
കാന്തപുരം എ പി ്ബൂബക്കര്‍ മുസ്ല്യാര്‍, ഇ സുലൈമാന്‍ മുസ്ല്യാര്‍, പൊന്മള
അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്ല്യാര്‍, കെ കെ
കട്ടിപ്പാറ, വി പി എം ഫൈസി, പൊന്മള മുഹ്യിദ്ദീന്‍ കുട്ടി ബാഖവി, സി കെ
മുഹമ്മദ് ബാഖവി, പി എം കെ ഫൈസി, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി
തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
A[ymb\ kab¯v aZvdkbn sdbvUv
{]Xntj[mÀlw: Fkvssh Fkv
I®qÀ: ]m\qcn\Sp¯v s]mbneqÀ {]tZis¯ aZvdkbn A[ymb\w \S¡p¶Xn\nSbn \qdpIW¡n\v hnZymÀYnItfbpw A[ym]Iscbpw km£nIfm¡n Hcp ap¶dnbn¸panÃmsX \S¶ t]meokv sdbvUv XnI¨pw {]Xntj[mÀlhpw \oXoIcWhpanÃm¯XmsW¶v Fkv ssh Fkv t\Xm¡Ä A`n{]mbs¸«p.
Bcm[\meb§fpw hnZy`ymk Øm]\§fpw \mSnsâ \·IÄ¡v thWvSnbmWv \nesImÅp¶Xv. \qämWvSpIfmbn hnZym`ymk]cambpw kmwkvImcnI]cambpw al¯mb tkh\ ]mc¼cy§Ä¡v ASn¯dbn«Xpamb alXv Øm]\§fmWv. \m«n \S¡p¶ Häs¸« kw`h§fpsS NphSp]nSn¨v hyàamb sXfnhpIÄ t]mepanÃmsX sIm¨p hnZymÀYnIÄ ]Tn¡p¶ Øm]\§fn sdbvUnsâ t]cn t]meokv ]cm{Iaw ImWn¡pt¼mÄ AXv Ipcp¶p a\ÊpIsf `oXnXam¡p¶ AhØbmWpWvSm¡pI. C¯cw kw`h§Ä BhÀ¯n¡mXncn¡m\pw apkvenw Bcm[\meb§sfbpw hnZym`ymk Øm]\§sfbpw kwib¯nsâ \ngen t\m¡n¡mWp¶ AhØbpWvSmImXncn¡m\pw D¯chmZs¸« DtZymKØ·mcpsS `mK¯v \n¶v {i²bpWvSmIWsa¶v t\Xm¡Ä A`yÀYn¨p.
apAÃnw t£a\n[n ]eniapàam¡Ww: Im´]pcw
tImgnt¡mSv: aZvdkm[ym]IÀ¡v kÀ¡mÀ {]Jym]n¨ apAÃnw t£a\n[n ]eniapàam¡Wsa¶v kakvX tIcf PwC¿¯p Dea P\d sk{I«dn Im´]pcw F ]n A_q_¡À apkvenbmÀ Bhiys¸«p. apAÃnw t£a\n[n ]enibne[njvTnXam¡p¶Xv A[mÀanIX¡v hgnsh¡psa¶Xn\m kÀ¡mÀ ]n´ncnbWw. CXpkw_Ôamb Bi¦ _Ôs¸«hsc Adnbn¨ncp¶psh¶pw Bhiysa¦n C\nbpw IqSnbmtemN\ BImsa¶pw Im´]pcw ]dªp. apAÃnw t£a\n[n ]eni _ÔnXam¡p¶Xv aZvdkm[ym]IÀ¡v B\pIqeyw \ntj[n¡s¸Sm\nSbm¡psa¶pw Im´]pcw {]kvXmh\bn ]dªp.
വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ ഒറ്റപ്പെടുത്തണം: എസ്.എസ്.എഫ് |
കുമ്പള: ആരാധനാലയങ്ങളുടെ വിശ്വാസ്യത പോലും നഷ്ടപ്പെടുത്തുന്ന തരത്തില്‍ ആയുധങ്ങളും മറ്റുമായി ചില തീവ്രവാദ ആഭിമുഖ്യമുള്ള സംഘടനകള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സമൂഹം ഗൗരവത്തോടെ കാണണമെന്നും അത്തരം പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താന്‍ തയ്യാറാകണമെന്നും മുഹിമ്മാത്തില്‍ സമാപിച്ച എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ ഉജ്ജ്വലനം ക്യാമ്പ് ആവശ്യപ്പെട്ടു. ഒരു ചെറു ന്യൂനപക്ഷം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം മത വിശ്വാസികള്‍ ഒന്നാകെയാണ് അപമാനിക്കപ്പെടുന്നത്. സമുദായത്തിലെ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത വിഭാഗം നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്ന സാഹചര്യമുണ്ടാകരുത്. ഭീകരവാദം വളരാനിടയാക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കണം. ഡിവിഷന്‍ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ സമസ്ത താലൂക് സെക്രട്ടറി അബ്ദുറഹ്മാന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് മുനീര്‍ ബാഖവി തുരുത്തി, എസ് എസ് എഫ് സംസ്ഥാന സമിതി അംഗം കബീര്‍ എളയിറ്റില്‍ ജില്ലാ ഉപാദ്യക്ഷന്‍ അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ എന്നിവര്‍ നേതൃത്വം നല്‍കി. റഹീം സഖാഫി ചിപ്പാര്‍, ലത്വീഫ് മദനി കുബനൂര്‍, സിദ്ദീഖ് കോളിയൂര്‍, ഫാറൂഖ് കുബണൂര്‍, സിദ്ദീഖ് മച്ചംപാടി, ജബ്ബാര്‍ സഖാഫി, ഹനീഫ് സഅദി കുമ്പോല്‍, സത്താര്‍ മദനി, ഫൈസല്‍ സോങ്കാല്‍, ആരിഫ് സി എന്‍, അസീസ് സഖാഫി മച്ചംപാടി, സാദിഖ് പൂക്കട്ട, സാദിഖ് ആവളം പ്രസംഗിച്ചു. റഫീഖ് മൊഗറഡുക്ക സ്വാഗതവും സിദ്ദീഖ് പി കെ നഗര്‍ നന്ദിയും പറഞ്ഞു. |
വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ ഒറ്റപ്പെടുത്തണം: എസ്.എസ്.എഫ് |
കുമ്പള: ആരാധനാലയങ്ങളുടെ വിശ്വാസ്യത പോലും നഷ്ടപ്പെടുത്തുന്ന തരത്തില്‍ ആയുധങ്ങളും മറ്റുമായി ചില തീവ്രവാദ ആഭിമുഖ്യമുള്ള സംഘടനകള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സമൂഹം ഗൗരവത്തോടെ കാണണമെന്നും അത്തരം പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താന്‍ തയ്യാറാകണമെന്നും മുഹിമ്മാത്തില്‍ സമാപിച്ച എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ ഉജ്ജ്വലനം ക്യാമ്പ് ആവശ്യപ്പെട്ടു. ഒരു ചെറു ന്യൂനപക്ഷം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം മത വിശ്വാസികള്‍ ഒന്നാകെയാണ് അപമാനിക്കപ്പെടുന്നത്. സമുദായത്തിലെ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത വിഭാഗം നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്ന സാഹചര്യമുണ്ടാകരുത്. ഭീകരവാദം വളരാനിടയാക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കണം. ഡിവിഷന്‍ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ സമസ്ത താലൂക് സെക്രട്ടറി അബ്ദുറഹ്മാന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് മുനീര്‍ ബാഖവി തുരുത്തി, എസ് എസ് എഫ് സംസ്ഥാന സമിതി അംഗം കബീര്‍ എളയിറ്റില്‍ ജില്ലാ ഉപാദ്യക്ഷന്‍ അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ എന്നിവര്‍ നേതൃത്വം നല്‍കി. റഹീം സഖാഫി ചിപ്പാര്‍, ലത്വീഫ് മദനി കുബനൂര്‍, സിദ്ദീഖ് കോളിയൂര്‍, ഫാറൂഖ് കുബണൂര്‍, സിദ്ദീഖ് മച്ചംപാടി, ജബ്ബാര്‍ സഖാഫി, ഹനീഫ് സഅദി കുമ്പോല്‍, സത്താര്‍ മദനി, ഫൈസല്‍ സോങ്കാല്‍, ആരിഫ് സി എന്‍, അസീസ് സഖാഫി മച്ചംപാടി, സാദിഖ് പൂക്കട്ട, സാദിഖ് ആവളം പ്രസംഗിച്ചു. റഫീഖ് മൊഗറഡുക്ക സ്വാഗതവും സിദ്ദീഖ് പി കെ നഗര്‍ നന്ദിയും പറഞ്ഞു. |