Friday, July 23, 2010

മുഹിമ്മാത്തില്‍ ഖത്മുല്‍ ഖുര്‍ആനും മതപ്രഭാഷണവും ഞായര്‍ തുടങ്ങും

പുത്തിഗെ: മുഹിമ്മാത്ത് സമ്മേളന പരിപാടികള്‍ക്കും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചക്കും നാളെ മുഹിമ്മാത്ത് നഗറില്‍ തുടക്കമാവും. രാവിലെ ഒമ്പതിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. വൈകിട്ട് നാലിന് അഹ്ദല്‍ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. 30ന് രാത്രിവരെ മുടങ്ങാതെ മഖ്ബറയില്‍ ഖുര്‍ആന്‍ പാരായണം നടക്കും. വിദൂരദിക്കുകളില്‍ നിന്ന് ഖുര്‍ആന്‍ പാരായണത്തിനെത്തുന്നവര്‍ക്ക് ഭക്ഷണമടക്കം സൗകര്യങ്ങളൊരുക്കിയിട്ടു്ണ്ട്. നാലു നാള്‍ നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണവേദിയുടെ ഉദ്ഘാടനവും നാളെ രാത്രി നടക്കും. പ്രമുഖ പണ്ഡിതന്‍ ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം 27 വരെ എല്ലാദിവസവും മഗ്‌രിബ് നിസ്‌കാരശേഷം പ്രസംഗിക്കും. 28ന് എ എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിക്കും. 29ന് സമ്മേളനത്തിന് പതാക ഉയരും. 31ന് പതിനായിരങ്ങളുടെ സംഗമത്തോടെ സമാപിക്കും. പ്രവാസി, ഉലമ, പ്രസ്ഥാനിക, പൂര്‍വ വിദ്യാര്‍ഥി സമ്മേളനങ്ങളും നടക്കും.


No comments:

Post a Comment