Friday, July 23, 2010

കെ വി
അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ നിര്യാതനായി.

മലപ്പുറം സമസ്ത കണ്ണൂര്‍ ജില്ലാ ഉപാദ്ധ്യക്ഷനും ചെയാട് കല്ലറക്കല്‍ ജുമുഅത്ത് പള്ളി മുദര്‌രിസുമായ കെ വി
അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ പടിക്കല്‍(63) നിര്യാതനായി.
ഇന്നലെ പുലര്‍ച്ചെ കല്ലറക്കല്‍ ജുമുഅത്ത് പള്ളിയിലായിരുന്നു അന്ത്യം.
മലപ്പുറം പടിക്കല്‍ സ്വദേശിയായ അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ 35 വര്‍ഷം
മുമ്പാണ് പാനൂരില്‍ മുദര്്‌രിസായി എത്തിയത്. ദര്‍സിന്റെ നാല്‍പ്പതാം
വാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു അനേത്യം.
ബാഖിയാത്തിലെ പഠന കാലത്തിന് ശേഷം പരപ്പനങ്ങാടി, ചാലക്കര, മാക്കൂല്‍ പീടിക,
തെന്നല, നാല് വര്‍ഷം കുമ്പോല്‍ ആരിക്കാടി വലിയ ജുമുഅത്ത് പള്ളി, ചെയാട്
കല്ലറക്കല്‍ എന്നിവിടങ്ങളില്‍ മുദര്‌രിസായി സേവനമനുഷ്ടിച്ചിട്ടു്. പ്രഖല്‍ഭ
പണ്ഡിതരായിരുന്ന കുട്ടി മുസ്ല്യാര്‍, കുറ്റിപ്പുറം അബ്ദുല്ല മുസ്ല്യാര്‍,
എന്നിവര്‍ ഉസ്താദുമാരായിരുന്നു. കല്ലറക്കല്‍ പള്ളിയില്‍ നടന്ന മയ്യിത്ത്
നിസ്‌കാരത്തിന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി ചിത്താരി ഹംസ മുസ്ല്യാര്‍
നേതൃത്വം നല്‍കി. പുടിക്കല്‍ ജുമുഅ മസ്ജിദ് ഖബര്‍ സ്ഥാനിയില്‍ മയ്യിത്ത്
ഖബറടക്കി.
ഭാര്യ സഫിയ, മക്കള്‍ മുഹമ്മദ് സാലിം, അലി ഹസന്‍ നഈമി, മുഹമ്മദ്
മുതവക്കില്‍, അസ്മ, റംല, ആബിദ, ഉമ്മു സുലൈം. മരുമക്കള്‍ കീഴൂര്‍ മുദര്
രിസ്് സൈതലവി അഹ്‌സനി, ശിഹാബുദ്ധീന്‍ സഖാഫി വെളിമുക്ക്, ഹനീഫ വള്ളിക്കുന്ന,
ഫൗസിയ, ബഹ്ജ.
സമസ്ത താലൂക്ക പ്രസിഡന്റ്, പാനൂര്‍ മേഖല സുന്നി കോ ഓര്‍ഡിനേഷന്‍
ചെയര്‍മാന്‍, പാനൂര്‍ മേഖല സുന്നി സംയുക്ത മഹല്ല് വൈസ് പ്രസിഡന്റ്,
കല്ലറക്കല്‍ സംയുക്ത മഹല്ല് ജമാഅത്ത് പ്രസിഡന്റ്, തിരൂരങ്ങാടി താലൂക്ക്
ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്, ചേളാരി ഹയാത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റ്
എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു അദ്ധേഹം.
കാന്തപുരം എ പി ്ബൂബക്കര്‍ മുസ്ല്യാര്‍, ഇ സുലൈമാന്‍ മുസ്ല്യാര്‍, പൊന്മള
അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്ല്യാര്‍, കെ കെ
കട്ടിപ്പാറ, വി പി എം ഫൈസി, പൊന്മള മുഹ്യിദ്ദീന്‍ കുട്ടി ബാഖവി, സി കെ
മുഹമ്മദ് ബാഖവി, പി എം കെ ഫൈസി, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി
തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.

No comments:

Post a Comment