ഹൊസങ്കടി: എസ്.വൈ.എസ് മഞ്ചേശ്വരം പഞ്ചായത്ത് ആദര്‍ശ സമ്മേളനം ഇന്ന് രാവിലെ 8.30ന് പൊസോട്ട് മഖാം സിയാറത്തോടെ മള്ഹര്‍ ക്യാമ്പസില്‍ തുടക്കമായി . 9.15ന് സയ്യിദ് അബ്ദു റഹ്മാന്‍ ശഹീര്‍ അല്‍ -ബുഖാരി പതാക ഉയര്‍ത്തി . 10 മണിക്ക് മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരിയുടെ പ്രാര്‍ഥനയോടെ ക്യാമ്പ് ആരംഭിച്ചു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹിം ഹാജി കനില അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ ബാഖവി തുരുത്തി എന്നിവര്‍ ക്ലാസെടുക്കും. സമാപന സമ്മേളനം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഹൊസങ്കടിയില്‍ മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ലോകോത്തര പണ്ടിതന്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് ആദരിക്കും. അയ്യൂബ് ഖാന്‍ സഅദി കൊല്ലം (എല്‍ .സി.ഡി സഹിതം) മുഖ്യ പ്രഭാഷണം നടത്തും.
Saturday, May 8, 2010
ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസിയെ കര്‍മ്മ ഭൂമിയില്‍ ആദരിക്കുന്നു
ഹൊസങ്കടി: എസ്.വൈ.എസ് മഞ്ചേശ്വരം പഞ്ചായത്ത് ആദര്‍ശ സമ്മേളനം സമാപന സംഗമ നഗരിയായ ഹൊസങ്കടിയില്‍ മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ലോകോത്തര പണ്ടിതന്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് ആദരിക്കും. ഇനന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന മഞ്ചേശ്വരം എസ്.വൈ.എസ് പഞ്ചായത്ത് ആദര്‍ശ സമ്മേളന നഗരിയില്‍ വെച്ചാണ്‍ ആദരിക്കുന്നത്. കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷതയില്‍ അയ്യൂബ് ഖാന്‍ സഅദി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവാറ അംഗമം ആലി കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, ഉസ്മാന്‍ ഹാജി പോസൊട്ട്, ഇബ്‌റാഹിം ഹാജി കനില, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ ബാഖവി തുരുത്തി തുടങ്ങിയവര്‍ സംബന്ധിക്കും.
ആദര്‍ശ സമ്മേളനം നാളെ |
ഹൊസങ്കടി: എസ് വൈ എസ് മഞ്ചേശ്വരം പഞ്ചായത്ത് ആദര്‍ശ സമ്മേളനം നാളെ രാവിലെ 8.30ന് പൊസോട്ട് മഖാം സിയാറത്തോടെ മള്ഹര്‍ ക്യാമ്പസില്‍ തുടക്കമാവും. 9.15ന് സ്വാഗതസംഘം ചെയര്‍മാന്‍ സൈനുദ്ദീന്‍ ഹാജി പതാക ഉയര്‍ത്തും. 10 മണിക്ക് മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരിയുടെ പ്രാര്‍ഥനയോടെ ക്യാമ്പ് ആരംഭിക്കും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്യും. ഇബ്‌റാഹിം ഹാജി കനില അധ്യക്ഷത വഹിക്കും. മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ ബാഖവി തുരുത്തി എന്നിവര്‍ ക്ലാസെടുക്കും. സമാപന സമ്മേളനം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ആദരിക്കും. അയ്യൂബ് ഖാന്‍ സഅദി സംബന്ധിക്കും. |
Subscribe to:
Posts (Atom)