ഹൊസങ്കടി: എസ്.വൈ.എസ് മഞ്ചേശ്വരം പഞ്ചായത്ത് ആദര്‍ശ സമ്മേളനം സമാപന സംഗമ നഗരിയായ ഹൊസങ്കടിയില്‍ മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ലോകോത്തര പണ്ടിതന്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് ആദരിക്കും. ഇനന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന മഞ്ചേശ്വരം എസ്.വൈ.എസ് പഞ്ചായത്ത് ആദര്‍ശ സമ്മേളന നഗരിയില്‍ വെച്ചാണ്‍ ആദരിക്കുന്നത്. കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷതയില്‍ അയ്യൂബ് ഖാന്‍ സഅദി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവാറ അംഗമം ആലി കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, ഉസ്മാന്‍ ഹാജി പോസൊട്ട്, ഇബ്‌റാഹിം ഹാജി കനില, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ ബാഖവി തുരുത്തി തുടങ്ങിയവര്‍ സംബന്ധിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment