Sunday, May 23, 2010

ദുരന്തഭൂമിയല്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി കാന്തപുരം


മംഗലാപുരം: ദുരന്ത ഭൂമിയില്‍ ബന്ധുക്കളുടെ മൃതദേഹം പോലും തിരിച്ചറിയാനാവാതെ വിറങ്ങലിച്ചു
നില്‍ക്കുന്നവരുടെ ഇടയിലേക്ക് .അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം
എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി കടന്നു വന്നു.. ഉറ്റവരും ഉടയവരും
നഷ്ടപ്പെട്ടവര്‍ ഉസ്താദിനു മുമ്പില്‍ പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ട് നിന്നവരുടെ കരളലിയിച്ചു.
മലേഷ്യയില്‍ നിന്നും ദുബായാ വഴി ബാംഗ്ലൂരിലെത്തിയ കാന്തപുരം അവിടെ നിന്നും കാര്‍ മാര്‍ഗമാണ്
രാത്രിയോടെ മംഗലാപുരത്ത് എത്തിച്ചേര്‍ന്നത്. എസ്.വൈ,എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്കു പുറമെ നിരവധി നേതാക്കള്‍ കാന്തപുരത്തെ അനുഗമിച്ചു.
വിവധ ഹോസ്പിറ്റലിലുള്ള മഡതദേഹങ്ങള്‍ കണ്ടതിനു ശേഷം പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെ
ആശ്വസിപ്പിച്ചു. തളങ്കരയിലെയും മറ്റു ചില സ്ഥലങ്ങലിലെയും ദുരന്തത്തില്‍ പെട്ടവരുടെ വീടുകളും
കാന്തപുരം സന്ദര്‍ശിച്ചു.








സഅദിയ്യയില്‍ പ്രവാസി മീറ്റും പ്രാര്‍ത്ഥനാ സദസ്സും ചൊവ്വാഴ്ച.
സഅദാബാദ്: ഗള്‍ഫ് മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മംഗലാപുരം വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ണിയുളള പ്രതേ്യക പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുന്നു. മെയ് 25 ന് ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് ജാമിഅ സഅദിയ്യയില്‍ നടക്കുന്ന പരിപാടിയില്‍ അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബന്ധുക്കള്‍ക്ക് സ്വീകരണം നല്‍കും. പ്രഗത്ഭ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നല്‍കും. നാട്ടിലുളള മുഴുവന്‍ പ്രവാസികളും സ്ഥാപന ബന്ധുക്കളും പങ്കെടുക്കണമെന്ന് സെക്രട്ടറി കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അറിയിച്ചു.