മതമറിയാത്തവര്‍ മതം പറയുന്നത് ആപത്ത്: S.S.F
മുള്ളേരിയ: മതത്തിന്റെ യഥാര്‍ത്ഥ വശങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് മതാചര്യരെ നിന്ദിക്കുന്നതെന്നും അതിന്റെ പേരില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്നും എസ്.എസ്.എഫ് മുള്ളേരിയ സെക്ടര്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സര്‍വ്വ മതങ്ങളും മനുഷ്യനന്മയാണ് വിഭാവനം ചെയ്യുന്നത്. അശാന്തിയും അക്രമവും അഴിച്ചുവിടാന്‍ ഒരു മതവും അനുവദിക്കുന്നില്ല. മതാനുയായികള്‍ മതാചര്യര്‍ കാട്ടിത്തന്ന പാതയിലൂടെ സഞ്ചരിച്ചാല്‍ സമകാലിക കേരളത്തില്‍ നടമാടുന്ന സര്‍വ്വ പ്രതിസന്ധികള്‍ക്കും അറുതി വരുമെന്നും യോഗം വിലയിരുത്തി. മതമറിയാത്തവര്‍ മതം പറയാന്‍ തുടങ്ങിയാല്‍ അത്യാവല്‍കാരമാണ് ഫലമെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗം ജമാലുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുല്‍സലാം സഅദി അധ്യക്ഷത വഹിച്ചു.
No comments:
Post a Comment