എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടിയുടെ പിതാവ് ബന്നങ്കളം അബൂബക്കര്‍ ഹാജി നിരായതനായി |
കുമ്പള: എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടിയുടെ പിതാവ് ബന്നങ്കളം അബൂബക്കര്‍ ഹാജി (85) ചൊവ്വാഴ്ച പുലര്‍ച്ചെ നിരായതനായി. ദീര്‍ഘകാലം ആരിക്കാടി രിഫാഇയ്യ മസ്ജിദ് പ്രസിഡന്റായിരുന്നു. പരേതനായ ബങ്കളം സുലൈമാന്റെ മകനാണ്. ഭാര്യ: ബീഫാഥ്വിമ, മറ്റു മക്കള്‍: മുഹമ്മദ് ഹാജി (മുഹിമ്മാത്ത് മസ്‌കത്ത് യൂണിറ്റ് പ്രസിഡന്റ്), സിദ്ദീഖ് ഹാജി, അബ്ബാസ്, അബ്ദുല്‍ അസീസ്, അബ്ദുല്‍ സലാം (നാല് പേരും മസ്‌കത്തില്‍), ഫാത്തിമ, മിറയമ്മ, ആയിശ, നഫീസ, സൈനബ. മരുമക്കള്‍: അബൂബക്കര്‍, ആദം, യൂസുഫ്, ഇബ്രാഹീം, മൈമൂന, സുബൈദ, സഈദ, സുബൈദ, ജുവൈരിയ്യ, ശബാന, പരേതനായ ഇബ്രാഹീം. കബറടക്കം ഉച്ചയോടെ ബന്നങ്കളം രിഫാഇയ്യ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. അബൂബക്കര്‍ ഹാജിയുടെ നിര്യാണത്തില്‍ സഅദിയ്യ ജനറല്‍ മാനേജര്‍ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആര്‍ പി. ഹുസൈന്‍ മാസ്റ്റര്‍ അനുശോചിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ വീട്ടിലെത്തി. |
Wednesday, June 30, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment