Wednesday, April 20, 2011

മള്ഹര്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക അജ്മീര്‍ ശരീഫില്‍ നിന്നും

മഞ്ചേശ്വരം: ഉത്തര കേരളത്തിന്റെയും ദക്ഷിണ കര്‍ണാടകയുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ് ലാമിക വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി 10 വര്‍ഷം പിന്നിടുന്ന മള്ഹര്‍ നൂരില്‍ ഇസ്ലാമിത്തഅ്‌ലീമി എന്ന മഹത്തായ സ്ഥാപനത്തിന്റെ ദശവാര്‍ഷികം 2011 ഏപ്രില്‍ 29,30, മെയ് 1 തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തിനു ഉയര്‍ത്താനുള്ള പതാക ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ അജ്മീര്‍ ശരീഫില്‍ അന്തി വിശ്രമം കെള്ളുന്ന അസ്സയ്യിദ് മൊഈനുദ്ധീന്‍ ചിശ്തി അജ്മീരി അവര്‍കളുടെ ദര്‍ഗ്ഗാ ശരീഫില്‍ പുതപ്പിച്ച് സമസ്തയുടെ തിവര്‍ണ്ണ പതാക പ്രമുഖ പണ്ഡിതന്മാരുടെ സാനിധ്യത്തില്‍ കൈമാറും.

സയ്യിദ് ആറ്റക്കോയ തങ്ങള്‍ പുല്ലാര, ഹംസകോയ ബാഖവി കടലുണ്ടി, അബ്ദുല്ല മദനി കെ.സി റോഡ്, സൈനുല്‍ ഹാബിദ് സഖാഫി മടിക്കെരി എന്നിവര്‍ പതാക ഏറ്റുവാങ്ങി ഡല്‍ഹി അസ് റത്ത് നിസാമുദ്ധീന്‍ വലിയുള്ളായി മറ്റു വിവിധ മഹാന്മാരുടെ കേന്ദ്രങ്ങള്‍ സിയാറത്ത് ചെയ്ത് മംഗലാപുരത്ത് നിന്ന് സയ്യിദന്മാരുടെയും സ്ഥാപന മേധാവികളുടെയും നേതൃത്വത്തില്‍ പതാക ഏറ്റുവാങ്ങും. തുടര്‍ന്ന്! ഉള്ളാള്‍ സയ്യിദ് മദനി തങ്ങളുടെ മഖമിനെ പുതപ്പിച്ച് 26ന് വൈകുന്നേരം 4മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ അവര്‍ക്കള്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്തും.

No comments:

Post a Comment