മംഗലാപുരം വിമാന ദുരന്തം നൂറുല്‍ ഉലമ അനുശോചിച്ചു. |
ദേളി: മംഗലാപുരത്ത് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് യാത്രക്കാര്‍ മരിക്കാനിടയായ ദുരന്തത്തില്‍ അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും സഅദിയ്യ ജനറല്‍ മാനേജറുമായ നൂറുല്‍ ഉലമാ എം എ അബ്ദുല്‍ഖാദിര്‍ മുസ്ല്യാര്‍ അനുശോചിച്ചു. കാസറഗോട്ടെ മത സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന തളങ്കര ഇബ്രാഹിം ഖലീലും ദുബൈയിലെ സഅദിയ്യയുടെ സജീവ പ്രവര്‍ത്തകന്‍ മാഹിന്‍ ഉദുമ, അല്‍ ഇസ്വാബ അംഗം രിഫാഇയ്യുടെ പിതാവ് ഹമീദ് ഉപ്പിന അടക്കമുള്ളവര്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ട്. അവരുടെ പരലോക രക്ഷയ്ക്കും കുടുംബ സമാധാനത്തിന്നും വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം അനുശോചനം അറീക്കുകയും ചെയ്യുന്നു. |
Saturday, May 22, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment