മഞ്ചേശ്വരം: റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 30വരെ ഹൊസങ്കടി മള്ഹറുന്നൂരില്‍ ഇസ്ലാമിത്തഹ് ലീമിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ജല്‍സയുടെ ഭാഗമായുള്ള മഹല്ല് കൂട്ടായ്മകള്‍ക്ക് ഗുഡഗേരിയില്‍ ആവേശകരമായ തുടക്കം. സംഗമം മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. ഹാഫിള് യഹ്ഖൂബ് സഅദി മുഖ്യപ്രഭാഷണം നടത്തി. ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, അബ്ബാസ് ഗുഡഗേരി, ഫരീദ് ഗുഡഗേരി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പൊന്നങ്കളം മജ്മ ഇലും, ചള്ളങ്കയം ജുമാ മസ്ജിദ് അങ്കണത്തിലും, മജ്ബയല്‍ കൊഡ്ഡ ജുമാ മസ്ജിദിലും, കണ്ണാട്ടിപ്പാറ മഹല്ല് അങ്കണത്തിലും, ബൊര്‍മാറിലും, മദങ്കാറിലും, മുടിമാറിലും തുടങ്ങിയ സ്ഥലങ്ങളില്‍ മള്ഹര്‍ മിലാദ് ജല്‍സ; മഹല്ല് കൂട്ടായ്മയും നടന്നു. വിവിധ സ്ഥലങ്ങളില്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, അബ്ദുസ്സലാം ബുഖാരി, ബേക്കല്‍ അഹ്മദ് മുസ്ലിയാര്‍, ഹാഫിള് യഹ്ഖൂബ് സഅദി, സയ്യിദ് ശഹീര്‍ അല്‍ബുഖാരി, അഹ്മദ് കുഞ്ഞി മുസ്ലിയാര്‍ ഉര്‍ണി, ഹാരിസ് ഹനീഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, റഫീഖ് സഅദി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ശനിയാഴ്ച മഗ് റിബ് നിസ്ക്കാരന്തരം കുഞ്ചത്തൂര്‍ സുന്നി സെന്ററില്‍ കൂട്ടായ്മ നടക്കും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, ജബ്ബാര്‍ സഖാഫി പാത്തൂര്‍ നേതൃത്വം നല്‍ക്കും. മാര്‍ച്ച് ഏഴിനകം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 90ല്‍ പരം മഹല്ലുകളില്‍ മദ് ഹുറസൂല്‍ സദസ്സുകള്‍ സംഘടിപ്പിക്കും. മൗലീദ് പരായണം, പ്രഭാഷണം, തബറുക്ക്, തുടങ്ങിയ പരിപാടികളാണ് കുട്ടായ്മയുടെ ഭാഗമായി നടക്കുന്നത്.
Saturday, February 20, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment