Wednesday, March 17, 2010

സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ഖാസി

കാസര്‍കോട്: ബേഡഡുക്ക- കുറ്റിക്കോല്‍ സംയുക്ത ജമാഅത്തുകളുടെ ഖാസിയായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി പൊസോട്ട്‌ വ്യാഴാഴ്ച ചുമതലയേല്‍ക്കും. വൈകീട്ട്‌ മൂന്നിന്‌ കുണ്‌ടംകുഴി ജുമാമസ്‌ജിദ്‌ പരിസരത്ത്‌ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സ്ഥാനം ഏറ്റെടുക്കും. ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തെ തുടര്‍ന്നാണ്‌ പൊസോട്ട്‌ തങ്ങളെ ഖാസിയായി നിയമിച്ചത്‌. പാണക്കാട്‌ ശിഹാബ്‌ ആറ്റക്കോയ തങ്ങള്‍ തലപ്പാവ്‌ അണിയിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ തങ്ങള്‍) പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി, എം അലികുഞ്ഞി മുസ്‌ലിയാര്‍‍, ഉടുപ്പി ഖാസി ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍‍, സി.എം അബൂബക്കര്‍ ഹാജി സംബന്ധിക്കും.
സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ ബുഖാരി പൊസോട്ട്‌ നിലവില്‍ കടലുണ്‌ടി ഖാസിയും മഞ്ചേശ്വരം മള്‌ഹര്‍ ചെയര്‍മാനും ജാമിഅ സഅദിയ്യ അറബിയ്യ വൈസ്‌ പ്രസിഡന്റും സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്‌. 1961 സപ്‌തംബര്‍ 21ന്‌ കോഴിക്കോട്‌ ജില്ലയിലെ കടലുണ്‌ടിയില്‍ ജനിച്ച തങ്ങള്‍ പിതാവ്‌ സയ്യിദ്‌ അഹമ്മദ്‌ ബുഖാരിയില്‍ നിന്നു പ്രാഥമിക മതവിജ്ഞാനം നേടി. കോടമ്പുഴ ബീരാന്‍ കോയ മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ മതപഠനം പൂര്‍ത്തിയാക്കി. 1983ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നു ബാഖവി ബിരുദം നേടി. കാല്‍നൂറ്റാണ്‌ട്‌ കാലം പൊസോട്ട്‌ ജുമാമസ്‌ജിദില്‍ മുദരിസായി സേവനം അനുഷ്ടിച്ചു. തൃശൂര്‍ ജില്ലാ സംയുക്ത ജമാഅത്ത്‌ ഖാസിയും മലപ്പുറം മഹ്‌ദിന്‍ ചെയര്‍മാനുമായ സയ്യിദ്‌ ഇബ്രാഹീം ഖലീല്‍ ബുഖാരി സഹോദരനാണ്‌.

Sunday, March 7, 2010

മള്ഹര്‍ മീലാദ് ജത്സക്ക് ഉജ്ജ്വല തുടക്കം.

മഞ്ചേശ്വരം: വിശ്വ പ്രവാചകന്‍ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ ജന്മദിനത്തിന്റെ ഭാഗമായി മഞ്ചേശ്വരം മള്ഹര്‍ ഏര്‍പെടുത്തിയമീലാദ് ജത്സക്ക് ഉജ്ജ്വല തുടക്കം. രാവിലെ നടന്ന തിരൂനബി പ്രകീര്‍ത്തനസദസ്സിന്റെ ഉല്‍ഘാടന കര്‍മ്മം അഖിലേന്ത്യ സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു.സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ഉജിരപ്രകീര്‍ത്തനസദസ്സിന്ന് നേത്ര്ത്വം നല്‍കി.മള്ഹര്‍ ദ അവാ കോളേജ് വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിച്ച ബുള്ളറ്റിന്‍ ഇസ്മായില്‍ ഹാദി തങ്ങള്‍ പയോട്ട തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.ജത്സെ മീലാദിന്റെ ഭാഗമായി ബുര്‍ധ ആസ്വാദനം,പ്രാസ്ഥാനിക കൂട്ടായ്മ ഹുബ്ബുറസൂല്‍ പ്രഭാഷണം എന്നീ പരിപാടികളും മഗ്‌രിബിന്ന് ശേഷം നടക്കൂന്ന വാര്‍ഷിക സ്വലാത്തോടെയും തബറ്‌റുക് വിതരണത്തോട് കൂടെയും രാത്രി സമാപിക്കൂം.

Wednesday, March 3, 2010

മള്ഹര്‍ ജല്‍സ് മാര്‍ച്ച് 7 ഞായറാ​‍ഴ്ച സമാപിക്കും

MALHAR MEELAD JALSA 2010
DATE : 07/03/2010 SUNDAY
TIME : 10:00 AM TO 10:00 PM
മള്ഹര്‍ ജല്‍സ് മാര്‍ച്ച് 7 ഞായറാ​‍ഴ്ച സമാപിക്കും
മഞ്ചേശ്വരം: റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 30വരെ ഹൊസങ്കടി മള്ഹറുന്നൂരില്‍ ഇസ്ലാമിത്തഹ് ലീമിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ജല്‍സയുടെ യുടെ സമാപനവും സ്വലാത്ത് വാര്‍ഷികവും മാര്‍ച്ച് 7 ഞായറാ​‍ഴ്ച ഹൊസങ്കടി ബുഖാരി കൊമ്പൊണ്ടില്‍ രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ നടക്കും മള്ഹര് മീലാദ് ജല്സയുടെ സമാപനത്തിന്റെയും വാര്ഷിക സ്വലാത്ത് സമ്മേളനത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന മീലാദ് സ്നേഹ സന്ദേശയാത്ര നാളെ തുടങ്ങും. വെള്ളിയാഴ്ച ജുമുഅക്കുശേഷം ഉദ്യാവരം മഖാം പരിസരത്ത് മള്ഹര് സെക്രട്ടറി സയ്യിദ് ജലാലുദ്ദീന് അല്ബുഖാരി ജാഥാ ക്യാപ്റ്റന് ഹാരിസ് ഹനീഫിക്ക് പതാകകൈമാറും. മഞ്ചേശ്വരം പഞ്ചായത്തിലെ വിവിധ യൂണിറ്റുകളില് പര്യടനം നടത്തി വൈകിട്ട് 7.30ന് കടമ്പാറില് സമാപിക്കും. ഹൈദര് സഖാഫി കുഞ്ചത്തൂര്, അബ്ദുസ്സലാം ബുഖാരി, സിദ്ദീഖ് കോളിയൂര്, ഹസ്സന്കുഞ്ഞി ഗുവദപ്പടുപ്പ് തുടങ്ങിയവര് വിവിധ കേന്ദ്രങ്ങളില് പ്രസംഗിക്കും. യാത്ര നാളെ ശനി രാവിലെ 9.30ന് ഉപ്പളയില് നിന്നും പുനരാരംഭിക്കും. വൊര്ക്കാടി, മീഞ്ച, മംഗല്പാടി പഞ്ചായത്തുകളിലെ 25 ഓളം യൂണിറ്റുകളില് പര്യടനം നടത്തി വൈകിട്ട് 6.30ന് ഹൊസങ്കടിയില് സമാപിക്കും.