Sunday, March 7, 2010
മള്ഹര്‍ മീലാദ് ജത്സക്ക് ഉജ്ജ്വല തുടക്കം.
മഞ്ചേശ്വരം: വിശ്വ പ്രവാചകന്‍ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ ജന്മദിനത്തിന്റെ ഭാഗമായി മഞ്ചേശ്വരം മള്ഹര്‍ ഏര്‍പെടുത്തിയമീലാദ് ജത്സക്ക് ഉജ്ജ്വല തുടക്കം. രാവിലെ നടന്ന തിരൂനബി പ്രകീര്‍ത്തനസദസ്സിന്റെ ഉല്‍ഘാടന കര്‍മ്മം അഖിലേന്ത്യ സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു.സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ഉജിരപ്രകീര്‍ത്തനസദസ്സിന്ന് നേത്ര്ത്വം നല്‍കി.മള്ഹര്‍ ദ അവാ കോളേജ് വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിച്ച ബുള്ളറ്റിന്‍ ഇസ്മായില്‍ ഹാദി തങ്ങള്‍ പയോട്ട തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.ജത്സെ മീലാദിന്റെ ഭാഗമായി ബുര്‍ധ ആസ്വാദനം,പ്രാസ്ഥാനിക കൂട്ടായ്മ ഹുബ്ബുറസൂല്‍ പ്രഭാഷണം എന്നീ പരിപാടികളും മഗ്‌രിബിന്ന് ശേഷം നടക്കൂന്ന വാര്‍ഷിക സ്വലാത്തോടെയും തബറ്‌റുക് വിതരണത്തോട് കൂടെയും രാത്രി സമാപിക്കൂം.
Subscribe to:
Post Comments (Atom)
No comments:
Post a Comment