ഖിദ്മത്തു സനീയ്യ: പണ്ഡിത ക്യാമ്പ് |
(Arif Arafa) പൊസോട്ട്: ശൈഖുനാ കോട്ടൂര് ഉസ്താദിന്റെ പൂര്വ്വ വിദ്യാര്തഥി സംഘടനയായ "ഖിദ്മത്തു സനീയ്യ" കാസര്കോട്ട് - കര്ണ്ണാടക സംയുകത കമിറ്റിയുടെ ആഭിമുഖ്യത്തില് പൊസോട്ട് മള്ഹറില് നടന്നു വരുന്ന പണ്ഡിത ക്യാമ്പ് സമാപിച്ചു. സയ്യിദ് ഉമരുല് ഫാറുഖ് അല്- ബുഖാരി പ്രാര്തഥനക്ക് നേത്രത്വം നല്കി. ഖിദ്മത്തു സനീയ്യ കേന്ദ്ര കമിറ്റി പ്രസിഡന്റ് ഇസ്മായില് മുസ്ലിയാരുടെ അധ്യക്ഷതയില് സയ്യിദ് ജലാലുദ്ദീന് സഅദി അല്- ബുഖാരി ഉദ്ഘാടനം ചെയ്തു. വിലായത്തു നീകാഹ് എന്ന വിഷയത്തില് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള ഉസ്താദ് വിഷയമവതരിപ്പിച്ചു. ഉച്ചക്ക് ശേഷം പ്രസ്തുത വിഷയത്തില് ചര്ച്ചക്കും പൊന്മള ഉസ്താദ് നേത്രത്വം നല്കി . ചടങ്ങില് നൂറില് പരം യുവ പണ്ഡിതന്മാര് പങ്കെടുത്തു. |
Tuesday, June 22, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment