Sunday, June 6, 2010

പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാവുക: നൂറുല്‍ ഉലമ


ദേളി: പരിസ്ഥിതി മലിനീകരണം പ്രപഞ്ചത്തിന്റെ സംതുലനാവസ്ഥ നശിപ്പിച്ച് കൊിരിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങേത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് സഅദിയ്യ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്ഥാവിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'നാളേക്കൊരു തണല്‍' എന്ന പ്രമേയവുമായി എസ് എസ് എഫ് നടത്തുന്ന കാമ്പയിന്‍ ഭാഗമായി സഅദിയ്യ കാമ്പസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വൃക്ഷത്തൈ നടല്‍ പരിപാടിയില്‍ നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വൃക്ഷ ലതാദികള്‍ നട്ടു പിടിപ്പിക്കുകയും അത് സംരക്ഷിക്കുകയും ചെയ്യേത് മതപരമായ ബാധ്യതയായി കാണുന്ന മുസ്ലിംകള്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാവണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സഅദിയ്യ പി. ആര്‍. ഒ. ഹമീദ് പരപ്പ, മുനീര്‍ ബാഖവി തുരുത്തി, എസ് എസ് എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സലാഹുദ്ധീന്‍ അയ്യൂബി, ലത്തീഫ് പളളത്തടുക്ക, കാമ്പസ് യൂണിറ്റ് ഭാരവാഹികളായ സയ്യിദ് മശ്ഹൂര്‍ തങ്ങള്‍ ഉടുമ്പുന്തല, മുനീര്‍ കാട്ടിപ്പാറ, ശിഹാബ് പുതുപ്പറമ്പ്, ശിബാബുദ്ധീന്‍ പരപ്പ സംബന്ധിച്ചു.

No comments:

Post a Comment