തീവ്രവാദത്തെ പ്രതിരോധിക്കാന്‍ സംസ്‌കാരത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യം. നൂറുല്‍ ഉലമ |
സഅദാബാദ്: ലോകത്ത് അതികരിച്ചു വരുന്ന തീവ്രവാദത്തെയും ഭീകര പ്രവര്‍ത്തനങ്ങളെയും പ്രായോഗികമായി പ്രതിരോധിക്കാന്‍ സംസ്‌കാരത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യമാണെന്ന് അഖിലേന്ത്യ ഇസ്ലാമിക് എജുക്കേഷന്‍ ബോര്‍ഡ് പ്രസിഡ ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ശരിയായ വിശ്വാസം വെച്ച് പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് തീവ്രവാദികളോ ഭീകരവാദികളോ ആവാന്‍ സാധിക്കില്ല. മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരായി വഴി തെറ്റുന്ന യുവ സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ സംസ്‌കാര സമ്പന്നരാക്കുകയും ശരിയായ വിശ്വാസികളാക്കുകയും ചെയ്യുകയെന്നതാണ് അവരെ നേര്‍വഴിയിലേക്ക് നയിക്കാനുളള പ്രതിവിധിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
Saturday, July 3, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment