Wednesday, August 4, 2010

പ്രാര്‍ത്ഥനാ സമ്മേളനപ്രഖ്യാപനം ആഗസ്റ്റ് 5ന് കാസര്‍കോട്ട്

സഅദാബാദ്: വിശുദ്ധ റമളാന്‍ 25-ാം രാവില്‍ പ്രഗത്ഭരായ പണ്ഡിതരുടെയും പ്രശസ്തരായ സാദാത്തുക്കളുടെയും നേതൃത്വത്തില്‍ സഅദിയ്യ:യില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പ്രഖ്യാപനവും ‘റമളാന്‍ മുന്നൊരുക്കം’ പ്രഭാഷണവും ആഗസ്റ്റ് 5 വ്യാഴാഴ്ച ഉച്ചക്ക് 2മണിക്ക് കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ നടക്കും മേഖലാ എസ്.വൈ.എസ് പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ അദ്ധ്യക്ഷതയില്‍ ജലാലിയ്യാ സമിതി ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം ചെയ്യും. സഅദിയ്യ ജനറല്‍ സെക്രട്ടറ സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ പ്രഖ്യാപനവും മുഹമ്മദ് റഫീഖ് സഅദി ‘റമളാന്‍ മുന്നെരുക്കം’ പ്രഭാഷണവും നടത്തും. ബി.എസ.അബ്ദുല്ല കുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ്‌ലിയാര്‍, എ.ബി. മൊയ്തു സഅദി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍കരീം സഅദി ഏണിയാടി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ഹമീദ് പരപ്പ, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അയ്യൂബ്ഖാന്‍ സഅദി കൊല്ലം, മൂസ സഖാഫി കളത്തൂര്‍, ശാഫിഹാജി കീഴൂര്‍, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, മുഗു ഇബ്രാഹീം സഅദി തുടങ്ങിയവര്‍ സംബന്ധിക്കും


No comments:

Post a Comment