Wednesday, April 28, 2010
മള്ഹറില്‍ സ്വലാത്ത് ഹല്‍ഖ ഇന്ന്; ആയിരങ്ങള്‍ സംബന്ധിക്കും
മഞ്ചേശ്വരം: പൊസോട്ട് മള്ഹര്‍ സ്വലാത്ത് ഹല്‍ഖ ഇന്ന് മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കും. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട് നേൃത്വം നല്‍കും. അയ്യൂബ് ഖാന്‍ സഅദി കൊല്ലം ഉത്‌ബോധനം നടത്തും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ഉജിറ, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ കൊന്നാര, സയ്യിദ് അബ്ദുറഹ്മാന്‍ സഹീര്‍ അല്‍ബുഖാരി, ബശീര്‍ പുളിക്കൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ സംബന്ധിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment