മതപരമായ വേഷങ്ങള്‍ക്ക് സ്‌കൂളുകളില്‍ വിലക്കേര്‍പ്പെടുത്തരുത് : എസ് വൈ എസ് |
(basheer pulikoor)കോഴിക്കോട്: ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പരിരക്ഷിക്കുവാനും രാജ്യത്തിന്റെ സാസ്‌കാരിക പാരമ്പര്യം നിലനിര്‍ത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ മതവിഭാഗങ്ങളുടെ തനതു വേഷവിധാനങ്ങള്‍ സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം വകവെച്ചു നല്‍കുകയാണ് വേണ്ടതെന്ന് വെട്ടിച്ചിറ മജ്മഇല്‍ നടന്ന എസ്‌വൈഎസ് സംസ്ഥാന സാരഥി സംഗമം അഭിപ്രായപ്പെട്ടു. മതപരമായ വേഷങ്ങള്‍ നിരാകരിക്കുക വഴി അസഹിഷ്ണുത വളര്‍ത്തുകയും വിദ്യാര്‍ഥികളെ മാനസികമായി പിഡിപ്പിക്കുകയും ചെയ്യുന്നത് ആശങ്കജനകമാണെന്ന് സംഗമം ചൂണ്ടിക്കാട്ടി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ സംഗമം ഉല്‍ഘാടനം ചെയ്തു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍.അലി അബ്ദുല്ല വിഷയമവതരിപ്പിച്ചു. കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സി.പി സെയ്തലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മജീദ് കക്കാട് സ്വാഗതവും എ സൈഫുദ്ദീന്‍ ഹാജി നന്ദിയും പറഞ്ഞു. നീലഗിരി അടക്കമുള്ള 15 ജില്ലകളെ പ്രതിനിധീകരിച്ച് 165 ഭാരവാഹികള്‍ സംബന്ധിച്ചു. |
Thursday, May 20, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment