Sunday, July 18, 2010

മുഹിമ്മാത്ത് മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിനു രോഗികള്‍ക്കു ആശ്വാസമായി.

മുള്ളേരിയ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് സുള്ള്യ കെ വി ജി മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ മുഹിമ്മാത്തും ഖലീല്‍ സ്വാലാഹും സംയുക്തമായി ഗാളിമുഗയില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നൂറുകണക്കിനു രോഗികള്‍ ചികിത്സ തേടിയെത്തി. സൗജന്യ പരിശോധനയും മരുന്ന് വിതരണവും പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി. ഇ.സി.ജി അടക്കമുള്ള പരിശോധനാ സംവിധാനമുണ്ടായിരുന്നു. ജനറല്‍ മെഡിസിനു പുറമെ ഇ എന്‍ റ്റി, കണ്ണ്, ത്വക്ക് രോഗങ്ങള്‍, സ്തീ രോഗം, ശിശു രോഗം, ഡെന്റല്‍, അയുര്‍വേദ പഞ്ചകര്‍മ വിഭാഗവുമുണ്ടായിരുന്നു. ഒരു ഡസനിലേറെ ഡോക്ടര്‍മാരും നാല്‍പതിലേറെ ആര്യോഗ്യ പ്രവര്‍ത്തകരും സൗജന്യനേതൃത്വം നല്‍കി. രോഗികള്‍ക്ക് സൗജന്യ തുടര്‍ പരിശോധനാ സൗകര്യം നല്‍കുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ അറിയിച്ചു. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ.കെ ഇസ്സുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കെ വി ജി മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. ചിതാനന്ദ ഉദ്ഘാടനം ചെയ്തു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുത്തു തങ്ങള്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍, സയ്യിദ് ഹനീഫ് തങ്ങള്‍, മുനീര്‍ ബാഖവി തുരുത്തി, ഇബ്രാഹിം ഫൈസി ദേലംപാടി, റഫീഖ് സഅദി ദേലംപാടി, ഉമര്‍ സഖാഫി കര്‍ന്നൂര്‍ ഇല്ല്യാസ് കൊറ്റുമ്പ, അബ്ദു റഹ്മാന്‍ സഖാഫി പള്ളങ്കോട്, അസീസ് സഖാഫി ബാപ്പാലിപ്പൊനം, റസാഖ് സഖാഫി പള്ളങ്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ മൂസ സഖാഫി കളത്തുര്‍ സ്വാഗതവും സിദ്ദീഖ് പൂത്തപ്പലം നന്ദിയും പറഞ്ഞു.





No comments:

Post a Comment