Sunday, July 18, 2010

തീവ്രവാദവും ഭീകരവാദവും അനിസ്‌ലാമികം: കല്ലക്കട്ട തങ്ങള്‍

ദുബായ്‌: തീവ്രവാദവും, ഭീകരവാദവും അനിസ്‌ലാമികമാണെന്നും, ഇസ്‌ലാം ഒരിക്കലും ഇത്‌ അംഗീകരിക്കുന്നില്ലെന്നും, എല്ലാ മതങ്ങളെയും സ്‌നേഹിക്കാനാണ്‌ ഇസ്‌ലാം കല്‍പിക്കുന്നതെന്നും, ധാര്‍മിക മൂല്യമുള്ള തലമുറയെ സൃഷ്ടിക്കുകയാണ്‌ മുഹിമ്മാത്ത്‌ പോലെയുള്ള സ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന്‌ ഉത്തര കേരളത്തിലെ ആത്മീയ നേതാവും വാഗ്‌മിയുമായ സയ്യിദ്‌ ഇബ്രാഹിം തങ്ങള്‍ കല്ലക്കട്ട പ്രസ്‌താവിച്ചു. മുഹിമ്മാത്ത്‌ 20-ാം വാര്‍ഷിക സമ്മേളനത്തിന്റെയും, മര്‍ഹും ത്വാഹിര്‍ തങ്ങള്‍ 4-ാം ആണ്ട്‌ നേര്‍ച്ചയുടെയും പ്രചരണാര്‍ത്ഥം യു.എ.ഇലെത്തിയ കല്ലക്കട്ടതങ്ങള്‍ ദുബായ്‌ മുഹിമ്മാത്ത്‌ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. തീവ്രവാദവും, ഭീകരവാദവും ഒന്നിനും പരിഹാരമല്ലെന്നും, മത സൗഹാര്‍ദ്ദം ഉയര്‍ത്തിപിടിക്കാന്‍ എല്ലാമതങ്ങളും തയ്യാറാകണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എം.എ.എ.റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.എ. ബക്കര്‍ അംഗടിമുഗര്‍, യൂസഫ്‌ ഹാജികളത്തൂര്‍, ഡി.എ. മുഹമ്മദ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment