മഞ്ചേശ്വരം: വര്‍ഷം തോറും നടത്തി വരാറുള്ള ഇഫ്താര്‍ സംഗമവും ആത്മിയ സ്വലാത്ത് മജ് ലിസും റമളാന്‍ 21 സെപ്തംബര്‍ 01 ബുധന്‍ ളുഹ്ര്‍ നിസ്കാരാനന്തരം മള്ഹര്‍ ക്യാമ്പസില്‍ വെച്ച് അതിവിപുലമായി നടത്തുവാന്‍ സ്വാഗത സംഘം കമ്മിറ്റി തിരുമാനിച്ചു.
ളുഹ്ര്‍ നിസ്കാരാനന്തരം ഖത്മുല്‍ ഖുര്‍ഹാന്‍ സദസ്സോടെ പരിപാടിക്ക് തുടക്കം കുറിക്കും. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം ശൈഖുനാ എം. അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ആത്മീയ ഉപദേശം നല്‍ക്കും. സയ്യിദ് ജലാലുദ്ദീന്‍ അല്‍-ബുഖാരി ഉജിറ, സയ്യിദ് അബ്ദു റഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, ഉസ്മാന്‍ ഹാജി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട്, ഹസന്‍ സഅദി അല്‍- അഫ്ളലി, ഹസന്‍ കുഞ്ഞി, ഹാഫിള് യഹ്കൂബ് സഅദി അല്‍- അഫ്ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് അസര്‍ നിസ്കാരാനന്തരം സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ വിര്‍ദുല്ലത്വീഫ് ഇജാസത്തും വിതരണവും, സ്വലാത്ത്, ത്വബ, ദുആ മജ് ലിസിന് നേതൃത്വം നല്‍കും. പതിനായിരങ്ങള്‍ക്കുള്ള ഇഫ്താര്‍ സംഗമത്തോടെ പരിപാടി സമാപിക്കും.
No comments:
Post a Comment