സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം സെപ്തംബര്‍ 4ന് പതിനായിങ്ങളുടെ ആത്മീസംഗമമാകും. |
ദേളി: വിശുദ്ധ റമളാനിന്റെ ഇരുപത്തിയഞ്ചാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍. സഅദിയ്യയില്‍ റമളാനില്‍ വിപുലമായ നിലയില്‍ ആദ്യമായി നടക്കുന്ന ആത്മീയ സമ്മേളനം പതിനായിങ്ങളുടെ സംഗമമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം സഅദിയ്യയുടെ പ്രവിശാലമായ തീരത്ത് ജനസാഗരം തീര്‍ക്കും. ഉദ്‌ബോധനം, തൗബ, സമൂഹ നോമ്പ് തുറ, തസ്ബീഹ് നിസ്‌കാരം, ദിക്‌റ് ഹല്‍ഖ, കൂട്ടു പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ ഇരുപത്തിയാഞ്ചാം രാവിനെ ചൈതന്യമാക്കും. തെറ്റുകള്‍ നാഥനോട് ഏറ്റ് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വ്വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്. പതിനായിങ്ങള്‍ക്ക് സാന്ത്വന തീരവും ആശാകേന്ദ്രവുമായ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ കുറാ, തുടങ്ങിയ സമുന്നതരായ സയ്യിദുമാരും, സുന്നി കൈരളിയുടെ അഭിമാനം നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഡോ.മുഹമ്മദ് ഇസ്മാഈല്‍ ഇവ്ദി ഈജിപ്ത് തുടങ്ങിയ പണ്ഡിത ശ്രേഷ്ടരും പ്രാര്‍ത്ഥാ സമ്മേളനത്തെ പ്രൗഢമാക്കും. സമ്മേളനത്തിലേക്ക് കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ ഘടകങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് മുഴുവന്‍ ഭാഗങ്ങളിലും പ്രാര്‍ത്ഥനാ സമ്മേളന സന്ദേശം എത്തിക്കുന്നതിന് വിപുലമായ പ്രചരണമാണ് നടന്നു വരുന്നത്. ജില്ലയിലെ മുഴുവന്‍ മഹല്ലുകളും സ്പര്‍ശിക്കുന്ന രൂപത്തില്‍ സന്ദേശ യാത്ര നടക്കും. ഗൃഹ സന്ദര്‍ശനത്തിലൂടെ നേരിട്ട് ക്ഷണിക്കും. സഅദിയ്യയുടെ മുന്നേറ്റത്തിന് പ്രഖ്യാപിച്ച കവര്‍ പദ്ധതിയുടെ പ്രചരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. വിദേശ രാഷ്ടരങ്ങളിലെ പ്രവര്‍ത്തകരും സംഭാവനകള്‍ നല്‍കി പ്രാര്‍ത്ഥനാ അപേക്ഷയുമായി പ്രാര്‍ത്ഥനാ സാഗരത്തില്‍ പങ്കാളികളാകുന്നു. |
Thursday, August 26, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment