ആത്മ നിര്ൃവൃതി തേടി ആയിരങ്ങളെത്തി; മുഹിമ്മാത്ത് ഭക്തി സാന്ദ്രം. |
മുഹിമ്മാത്ത് നഗര്‍: കര്‍ക്കിട മാസം കോരിച്ചൊരിഞ്ഞ മഴത്തുള്ളികളും വിശ്വാസി മനസ്സില്‍ നിന്ന്് പെയ്തിറങ്ങിയ ആത്മീയ വര്‍ഷവും ഒന്നായപ്പോള്‍ മുഹിമ്മാത്തിന് ധന്യ മുഹൂര്‍ത്തം. തിമിര്‍ത്തു പെയ്ത മഴയെ അവഗണിച്ച് ദിക്‌റിന്റെ നിര്‍വൃതി തേടി ആയിരങ്ങള്‍ മുഹിമ്മാത്തിന്റെ തിരുമുറ്റത്തേക്ക ഒഴുകി വരികയായിരുന്നു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നാലാം ആണ്ട് നേര്‍ച്ചയുടെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച ദിക്‌റ് സദസ്സിന് പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി.. മഗ് രിബ് നിസ്‌കാരാന്തരം നടന്ന ഖത്മപല്‍ ഖുര്‍ആന്‍ സദസ്സില്‍ സ്വാലിഹ് സഅദി തളിപറമ്പ പ്രാര്‍ഥന നടത്തി. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ.കെ ഇസ്സുദ്ദീന്‍ സഖാഫി സ്വാഗതം പറഞ്ഞു |
Sunday, August 1, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment