
ദേളി: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2010 ജൂലൈ 24,25, തിയ്യതികളിലായി അഖിലേന്ത്യതലത്തിലും സൗദി അറേബ്യാ, ഖത്തര്‍, യു.എ.ഇ. ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, ദക്ഷിണാഫ്രിക്ക. തുടങ്ങിയ വിദേശ രാജ്യങ്ങളിലുമായി നടത്തിയ മദ്‌റസ പൊതുപരീക്ഷയില്‍ 7 ാം തരത്തില്‍ സഅദിയ്യ യതീംഖാന വിദ്യാര്‍ത്ഥി അഹ്മദ് മുശ്താക് ഒന്നാം റാങ്ക് നേടി. കാഞ്ഞാങ്ങാട് പഴയകടപ്പുറം പരേതനായ അബ്ദുല്‍ ഖാദിറിന്റെയും സുഹ്‌റയുടെയും മകനാണ് മുശ്താഖ്. ഒന്നാം റങ്ക് നേടിയ വിദ്യാര്‍ത്ഥിയെയും ക്ലാസ് അദ്ധ്യാപകനെയും 5,7,10 ക്ലാസുകളില്‍ നിന്ന് വിജയിച്ച വിദ്യാര്‍ത്ഥികളെയും സഅദിയ്യ ജനറല്‍ സെക്രട്ടറി കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, ജനറല്‍ മാനേജര്‍ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സഅദിയ്യ യതീംഖാന മാനേജര്‍ എസ്. എ അബ്ദുല്‍ ഹമീദ് മൗലവി തുടങ്ങിയവര്‍ അഭിനന്ദിച്ചു. |
No comments:
Post a Comment