മള്ഹറില്‍ നടന്ന ആത്മിയ സദസ്സിനും ഇഫ്താര്‍ സംഗമ ത്തിനും ഭക്തിനിര്‍ഭ ലമായ സമാപനം |
മഞ്ചേശ്വരം: മഞ്ചേശ്വരം മള്ഹറില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ഇഫ്താര്‍ സംഗമത്തിനും ആത്മിയ സ്വലാത്ത് മജ് ലിസിനും ഭക്തി നിര്‍ഭലമായ സമാപനം. റമളാന്‍ 21 -ന് ളുഹ്ര്‍ നിസ്കാരാനന്തരം മള്ഹര്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച ഖത്മുല്‍ ഖുര്‍ഹാന്‍ സദസ്സിന് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരി നേതൃത്വം നല്‍ക്കി. തുടര്‍ന്ന് കേന്ദ്ര സമസ്ത മുശാവറ അംഗം ശൈഖുനാ എം. അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയയുടെ ആത്മീയ ഉപദേശം സദസ്സിന് ആത്മീയ അനുഭൂതി പകര്‍ന്ന് നല്‍ക്കി. സയ്യിദ് അബ്ദു റഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, എ.ബി. മൊയ്തു സഅദി, ഹമീദ് മൗലവി ആലമ്പാടി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഉസ്മാന്‍ ഹാജി, ഹസന്‍ കുഞ്ഞി, ഹാഫിള് യഹ്കൂബ് സഅദി അല്‍- അഫ്ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംമ്പാടി, മൂസ്സല്‍ മദനി തലക്കി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് അസര്‍ നിസ്കാരാനന്തരം വിര്‍ദുല്ലത്വീഫ് ഇജാസത്തും വിതരണത്തിനും സ്വലാത്ത്, ത്വബ, ദുആ മജ് ലിസിന്നും സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നേതൃത്വം നല്‍കി. പരിപാടിയില്‍ കുട്ടികള്‍ പുറത്തിറക്കുന്ന കൈ എഴുത്ത് മാഗസിന്‍ പ്രകാശനവും, മള്ഹര്‍ ഖത്തര്‍ കമ്മിറ്റിയുടെ കീഴില്‍ കുട്ടികള്‍ക്കുള്ള വസ്ത്ര വിതരണവും നടന്നു. പതിനായിരങ്ങള്‍ക്കുള്ള ഇഫ്താര്‍ സംഗമത്തോടെ പരിപാടി സമാപിക്കുകയും ചെയ്തു. അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട് സ്വാഗതവും ഹസന്‍ സഅദി അല്‍- അഫ്ളലി നന്ദിയും പറഞ്ഞു. |
Thursday, September 2, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment