Monday, January 31, 2011

മള്ഹര്‍ ദശവാര്‍ഷിക പ്രഖ്യാപനം 12 ന് ഉപ്പളയില്‍

മഞ്ചേശ്വരം : കാസര്‍കോടിന്റെയും ദക്ഷിണ കര്‍ണാടകയുടെയും അതിര്‍ത്തി ഗ്രാമത്തില്‍ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യം വെച്ച് 2000 ല്‍ തുടക്കം കുറിച്ച മള്ഹറുന്നൂരില്‍ ഇസ്‌ലാമിത്തഅലീമിയുടെ ദശവാര്‍ഷിക പ്രഖ്യാപന സമ്മേളനം ഫെബ്രുവരി 12 ന് ശനിയാഴ്ച ഉപ്പള മരിക്കെ പ്ലാസ ഓഡിറ്റോറിയത്തില്‍

ഉച്ചയ്ക്ക് 2.30 ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ ശൈഖുനാ എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എറഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി ത്വാഹിര്‍ സഖാഫി മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തും. മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി സമ്മേളന പ്രഖ്യാപനം നടത്തും.

പ്രഖ്യാപന സമ്മേളന വിജയത്തിനായ് സി. അബ്ദുല്ല മുസ്‌ലിയാര്‍ ചെയര്‍മാനും മുഹമ്മദ് സഖാഫി പാത്തൂര്‍ കണ്‍വീനറുമായ സ്വാഗത സംഘം രൂപീകരിച്ചു. മറ്റു ഭാരവാഹികളായി മുഹ്‌യദ്ദീന്‍ സഖാഫി തോക്കെ, ഉസ്മാന്‍ ഹാജി, മുഹമ്മദ് ഹാജി, പള്ളിക്കുഞ്ഞി, അബ്ബാസ് ഹാജി (വൈസ് ചെയര്‍മാന്‍) അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, ഹുസൈന്‍ മുസ്‌ലിയാര്‍. ഫൈസല്‍ അഹ്‌സനി, മൊയ്തു മൂസ ഹാജി, (ജോയിന്റ് കണ്‍വീനര്‍)

യോഗം സയ്യിദ് ജലാലുദ്ദീന്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ശഹീര്‍ അല്‍ ബുഖാരി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ അസീസ് സൈനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഉമറുല്‍ ഫാറൂഖ് മദനി, ടി.എം അബൂബകര്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സലാം ബുഖാരി സ്വാഗതവും ഹസ്സന്‍ കുഞ്ഞി നന്ദിയും പറഞ്ഞു.

No comments:

Post a Comment