Monday, January 31, 2011

മഅ്ദിന്‍ അക്കാദമിയും മലേഷ്യന്‍ ഇസ്‌ലാമിക് വാഴ്‌സിറ്റിയും സഹകരണ കരായ്യ ഒപ്പുവെച്ചു

ക്വലാലംപൂര്‍: മലേഷ്യയിലെ ഇന്റര്‍നാഷനണ്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയും തമ്മില്‍ വിദ്യാഭ്യാസ വിനിമയത്തിനും ഗവേഷണ മേഖലകളിലെ സഹകരണത്തിനും ധാരണയിലെത്തി.

ഇതു സംബന്ധിച്ച കരാറില്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. സയ്യിദ് അറബി ഐദീദും മഅ്ദിന്‍ ചെയയ്യമാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ഒപ്പുവെച്ചു. ലോകതലത്തില്‍ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പ്രശസ്ത കലാലയങ്ങളിലൊന്നായ മലേഷ്യന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഇഗ്ല്യയിലെ ഒരു സ്ഥാപനവുമായി ഒപ്പുവെ ക്കുന്ന ആദ്യകരാറാണിത്.

മലേഷ്യന്‍ സര്‍ക്കാറിന്റെയും 57 മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോച്ചഫറന്‍സിന്റെയും (ഒ.ഐ.സി) സംയുക്ത സംരംഭമായി 1983ലാണ് ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ആരംഭിക്കുന്നത്. 153 കുട്ടികളായിരുന്നു ആദ്യ അഡ്മിഷന്‍. 120 രാജ്യങ്ങളിണ്‍ നിന്നായി 7000 പേരുള്‍പ്പെടെ 30,000 കുട്ടികള്‍ ഇപ്പോള്‍ പഠനം നടത്തുന്നുണ്ട്. 700 ഏക്കര്‍ വി ശാലമായ കാമ്പസിലെ 1300 അക്കാദമിക് ജീവനക്കാര്‍ 70 രാജ്യങ്ങളിണ്‍ നിന്നുള്ളവരാണ്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍, ഗവേഷണം, സംയുക്ത പഠന സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ളതാണ് മഅ്ദിന്‍ അക്കാദമിയുമായുള്ള കരാര്‍. ഇതിലൂടെ, 150 വിവിധ അക്കാദമിക് പ്രോഗ്രമുകളും മികവിന്റെ കേന്ദ്രങ്ങളായ 50 ഫാക്കല്‍റ്റികളുമുള്ള അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റിയില്‍ തുടര്‍ പഠനം നടത്തുന്ന തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.

മുസ്‌ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയിലെ ഒരു സ്ഥാപനവുമായി ധാരണയിലെത്തുന്നത് തങ്ങള്‍ ഏറെ പ്രതീക്ഷയോടു കൂടിയാണ് കാണുന്നതെന്ന് ചടങ്ങിണ്‍ സംസാരിച്ച അന്താരാഷ്ട്ര ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഡയരക്ടര്‍ ഡോ. അറബി ഐദീദ് പറഞ്ഞു. ഈ ചെറിയ തുടത്ഥം പരസ്പര സഹകരണത്തിന്റെ പുതിയ മേഖലകളിലേക്ക് രണ്ടു സ്ഥാപനങ്ങളെയും എത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നിലവാരത്തിലും അക്കാദമിക് വൈവിധ്യത്തിലും മുസ്‌ലിം ലോകത്തെ ഏറ്റവും പ്രമുഖ സര്‍വ്വ കലാശാലയുമായി യോജിച്ചു പ്രവര്‍ത്തിക്കാനാവുന്നത് വളരുന്ന ഇന്ത്യക്ക് കരുത്തു പകരുമെ ന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി അഭിപ്രായപ്പെട്ടു. ഗവേ ഷണ തലത്തിലും അധ്യയന മേഖലയിലും മൗലികകാഴ്ചപ്പാടു പുലര്‍ത്തുന്ന ഇസ്‌ലാമിക്

യൂണിവേഴ്‌സിറ്റി മാതൃകാപരമായ മുന്നേറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലെ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഡയരക്ടര്‍ക്കു പുറമെ വിവിധ ഫാക്കല്‍റ്റികളുടെ തലവന്‍മാരും സംബന്ധിച്ചു. ഡോ. അഹ്മദ് ജമാല്‍ അഹ്മദ് ബഷീര്‍ ബാദി, പ്രൊഫ. അബ്ദുല്‍ ഹസീബ് അന്‍സാരി, പ്രൊഫ. അര്‍ഷദ് ഇസ്‌ലാം, ഡോ. ബശീര്‍ സ്വാല്‍ഹി, മഅ്ദിന്‍ മാനേജിംഗ് കമ്മിറ്റി അംഗം ഹാജി അബ്ദുസ്സമദ്, മുഹമ്മദലി ബാവല്‍, റിസര്‍ച്ച് വേള്‍ഡ് പ്രതിനിധികളായ അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി തുടങ്ങിയവര്‍ സംസാരിച്ചു.

1997ണ്‍ മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച്, വിവിധ തലങ്ങളിലായി 10500 കുട്ടി കള്‍ക്ക് വിദ്യാഭ്യാസാവസരം നല്‍കുന്ന മഅ്ദിന്‍ അക്കാദമിയുടെ വൈജ്ഞാനിക സംരംഭത്തിന് കരുത്തുപകരുന്നതാണ് മലേഷ്യ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുമായി ഉണ്ടാരക്കിയിട്ടുള്ള ഈ കരാര്‍. കേരളത്തില്‍ നിന്ന് ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന അവസരത്തില്‍ അത്തരക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും കരാര്‍ സഹായകമാവും.

No comments:

Post a Comment