skip to main |
skip to sidebar
കാരന്തൂര്‍ മര്‍കസ് 33-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢോജ്ജ്വല തുടക്കം
കോഴിക്കോട്: ആത്മീയ ചൈതന്യം പരന്നൊഴുകിയ അന്തരീക്ഷത്തില്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 33-ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. നാടിന്റെ നാനാ ദിക്കുകളില്‍ നിന്നെത്തിയ ജന സാഗരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന തക്ബീര്‍ ധ്വനികളെ സാക്ഷി നിര്‍ത്തി പുണ്യഭൂമിയായ മക്കയില്‍ നിന്ന് കൊണ്ടുവന്ന സമസ്തയുടെ ത്രിവര്‍ണ പതാക സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് യൂസുഫ് കോയതങ്ങള്‍ വൈലത്തൂര്‍ വാനിലുയര്‍ത്തിയതോടെ ഒന്‍പതു നാള്‍ നീണ്ടു നില്‍കുന്ന സമ്മേളനത്തിന് ഔപചാരിക തുടക്കമായി. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കൊടിമരവും പതാകയും വഹിച്ചുള്ള സംഘം നഗരിയിലെത്തി. വിശുദ്ധ മക്കയില്‍ നിന്നെത്തിയ പതാക മലപ്പുറം ഒതുക്കുങ്ങല്‍ സിയാറത്തിനു ശേഷവും കൊടിമരം മര്‍ഹും അബ്ദുല്‍ഖാദര്‍അഹ്ദല്‍ അവേലം മഖാം സിയാറത്തിനു ശേഷവുമാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മര്‍കസിലെത്തിച്ചത്. മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങളുടെയും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെയും നേതൃത്വത്തിലുള്ള മര്‍കസ് സാരഥികള്‍ ഇരു സംഘങ്ങളെയും സ്വീകരിച്ചു. പിന്നീട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മര്‍കസിന്റെ മുന്നേറ്റങ്ങള്‍ക്ക് മഹല്ലുകള്‍ കേന്ദ്രീകരിച്ച് സ്വരൂപിച്ച പ്രവര്‍ത്തനഫണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഏറ്റുവാങ്ങി. പിന്നീട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മര്‍കസിന്റെ മുന്നേറ്റങ്ങള്‍ക്ക് മഹല്ലുകള്‍ കേന്ദ്രീകരിച്ച് സ്വരൂപിച്ച പ്രവര്‍ത്തനഫണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഏറ്റുവാങ്ങി. പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായി ഒരുക്കിയ മര്‍കസ് ഫ്‌ളവര്‍ഷോ ജില്ലാ കലക്ടര്‍ ഡോ പി ബി സലീം ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ പത്തിന് മര്‍കസ് നഗറില്‍ സമൂഹ വിവാഹം നടക്കും. സ്ത്രീധന വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ 33 നിര്‍ധന യുവതികള്‍ മംഗല്യവതികളാകും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബ്ദീന്‍ ബാഫഖി തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് കുഞ്ഞുട്ടി തങ്ങള്‍ തിരൂര്‍കാട്, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുമ്മദ് ഫൈസി, ഡോ എ പി അബ്ദുല്‍ഹകീം അസ്ഹരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, വി പി എം ഫൈസി വില്ല്യാപ്പള്ളി, പി സി ഇബ്‌റാഹീം മാസ്റ്റര്‍, സി പി മൂസ ഹാജി, പ്രൊഫ എ കെ അബ്ദുല്‍ ഹമീദ്, സയ്യിദ് അബ്ദു സബൂര്‍ ബാഹസന്‍, വി പി അലവികുട്ടി ഹാജി, ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ എ സൈഫുദ്ധീന്‍ ഹാജി, ടി കെ അബ്ദുറഹിമാന്‍ ബാഖവി മടവൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പി കെ മുഹമ്മദ് ബാദുഷാ സഖാഫി, ഇബ്രാഹീം കുട്ടി ഹാജി ചെമ്മാട്, ചെറുവണ്ണൂര്‍ അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment