മഞ്ചേശ്വരം: മള്ഹര്‍ നൂറില്‍ ഇസ് ലാമി തഅലീമിയില്‍ മാസത്തില്‍ നടത്തി വരാറുള്ള സ്വലാത്ത് മജ് ലിസ് ഡിസംബര്‍ 30 വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാത്രി 6.30 മുതല്‍ 9.30 വരെ മള്ഹര്‍ ക്യാമ്പസ്സില്‍ വെച്ച് നടക്കുന്നതാണ്.
സ്വലാത്ത് മജ് ലിസ്സിന്നും കൂട്ടുപ്രാര്‍ത്ഥനയ്ക്കും സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നേതൃത്വം നല്‍ക്കും. സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട് തുടങ്ങിയവര്‍ `മുഹറമും പുതുവല്‍സ്സരവും` എന്ന വിഷയത്തില്‍ ഉല്‍ബോധനവും നടത്തും. സ്വലാത്ത് സദസ്സില്‍ മള്ഹര്‍ ഫ്ലാസ് എന്ന ബുളറ്റിന്റെ പ്രകാശനവും, നിര്‍ധരരായ കുടുംബങ്ങള്‍കുള്ള എസ്.വൈ.എസ് അല്‍-ഹസ്സ കമ്മിറ്റിയുടെ സാമ്പത്തിക സഹായവും വിതരണം ചെയ്യും.
ചടങ്ങില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, ഹസ്സന്‍ സഅദി അല്‍-അഫ് ള്ളലി, അബൂബക്കര്‍ സിദ്ധീഖ് സഅദി, ഉസ്മാന്‍ ഹാജി പേസോട്ട്, സി.പി ഹംസ മുസ്ലിയാര്‍ കടലുണ്ടി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും. സ്വലാത്തിന് ശേഷം അന്നദാനം ഉണ്ടായിരിക്കും. |
No comments:
Post a Comment