മള്ഹര്‍ പ്രചരണവും സ്വലാത്ത് മജ് ലിസ്സും
മഞ്ചേശ്വരം: വിദ്യാഭ്യാസ ജീവ കാരുണ്യ സേവന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറവിയെടുത്ത മള്ഹറുനൂരില്‍ ഇസ്ലാമിത്തഅലീമിയുടെ ദശ വാര്‍ഷികം ഏപ്രില്‍ 29,30 മെയ് 1 തീയ്യതികളില്‍ നടക്കുന്ന സമ്മേളന പ്രചരണവും, മാസാന്തം നടത്തി വരുന്ന സ്വലാത്ത് മജ് ലിസ്സും ഏപ്രില്‍ 21-ന് വൈക്കുന്നേരം 5-മണിക്ക് മച്ചം മ്പാടി സി.എം നഗരില്‍ നടക്കും. മള്ഹര്‍ പിന്നിട്ട വഴികള്‍ എന്ന വിഷയത്തില്‍ അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട് പ്രഭാഷണവും സ്വലാത്ത് ദുആ മജ് ലിസ്സിന് സയ്യിദ് ഹാമിദ് മിസ് ബാഹി തങ്ങള്‍ നേതൃത്വം നല്‍ക്കും.
No comments:
Post a Comment