Thursday, April 28, 2011

മള്ഹര്‍ ദശവാര്‍ഷികാഘോഷത്തിന് കൊടിയുയര്‍ന്നു


മഞ്ചേശ്വരം : മള്ഹര്‍ സ്ഥാപനങ്ങളുടെ ദശവാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഹൊസങ്കടി ബുഖാരി കോമ്പൗണ്ടില്‍ കൊടിയുയര്‍ന്നു. നൂറുകണക്കിനു പണ്ഡിതരും വിദ്യാര്‍ത്ഥികളും നാട്ടുകാരും നിറഞ്ഞു നിന്ന ആത്മീയന്തരീക്ഷത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയാണ് പതാക ഉയര്‍ത്തിയത്.

മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ ഉജിറ, പള്ളങ്കോട് അബദുല്‍ ഖാദിര്‍ മദനി, സിഅബ്ദുല്ല മുസ്ലിയാര്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് പൊസോട്ട് മഖാമില്‍ നടന്ന കൂട്ടസിയാറത്തിന് സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം നേതൃത്വം നല്‍കി. പൊസോട്ട് നിന്നാരംഭിച്ച വിളംബര ജാഥ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി മള്ഹര്‍ പരിസരത്ത് സമാപിച്ചു.

സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ത്രിദിന മത പ്രഭാഷണ പരമ്പരയില്‍ പ്രഥമ ദിവസം റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം നടത്തി. പ്രഭാഷണം 28ന് സമാപിക്കും.

വ്യാഴാഴ്ച വൈകിട്ടാണ് ഉദ്ഘാടന സമ്മേളനം. അന്ന് രാത്രി 7 മണിക്ക് ആത്മീയ സമ്മേളനം സി.പി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ എം. അലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് നതൃത്വം നല്‍കും. 30ന് പഠന സംഗമങ്ങളും മെയ് 1ന് സമാപന പൊതു സമ്മേളനവും നടക്കും.


No comments:

Post a Comment