Tuesday, June 22, 2010

സുന്നി വിദ്യാഭ്യാസ ബോര്‍ഡ്‌: എം.എ. പ്രസി; കാന്തപുരം സെക്രട്ടറി


കോഴിക്കോട്‌: സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ്‌ സാരഥികളെ തിരഞ്ഞെടുത്തു. എം.എ. അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (പ്രസി.), കാന്തപുരം എ .പി. അബൂബക്കര്‍ മുസ്‌ലിയാര്‍ (ജന.സെക്ര.), എം.എന്‍. സിദ്ദീഖ്‌ ഹാജി (ട്രഷറര്‍) എന്നിവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: കെ.പി. ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദലി ബാഫഖിതങ്ങള്‍, സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ ഇബ്‌റാഹിം ഖലീല്‍ ബുഖാരി (വൈസ്‌ പ്രസി.), കെ.കെ. അഹമ്മദ്‌കുട്ടി മുസ്‌ലിയാര്‍, പി.പി. മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, പ്രൊഫ. എ.കെ. അബ്‌ദുല്‍ ഹമീദ്‌, പ്രൊഫ. കെ.എം.എ. റഹീം (സെക്ര.)
മുഹിമ്മാത്ത് സമ്മേളന കലണ്ടര്‍ പ്രകാശനം ചെയ്തു.

(B.P)മഞ്ചേശ്വരം: സയ്യിദ് ത്വാഹിറുല്‍ തങ്ങള്‍ നലാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി സ്വാഗത സംഘം തയ്യാറാക്കിയ സില്‍സില കലണ്ടര്‍ പ്രകാശനം ചെയ്തു. മുഹമ്മദ് നബി (സ) യില്‍ നിന്നും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ വരെയുള്ള കുടുംബ പരമ്പരയാണ് ബൈത്ത് രൂപത്തില്‍ സില്‍സില കലണ്ടറില്‍ തയ്യാറാക്കിയിട്ടുള്ളത്. മുഹിമ്മാത്ത് വൈസ് പ്രിന്‍സിപ്പാള്‍ അബ്ദു റഹ്മാന്‍ അഹ്‌സനിയാണ് സില്‍സിലയ്ക്ക് പദ്യരൂപം നല്‍കിയത്. കുഞ്ചത്തൂര്‍ മാസ്‌കോ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്യാവരം ആയിരം ജമാഅത്ത് പ്രസിഡന്റ് അബ്ദു റഹ്മാന്‍ വസൂറിന് ആദ്യപ്രതി നല്‍കിയാണ് പ്രകാശനം നടത്തിയത്. സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹമീദ് ഉദ്യാവര്‍, ഹൈദര്‍ കുഞ്ചത്തൂര്‍ സംബന്ധിച്ചു.

Sunday, June 6, 2010

മണ്ണും മനസ്സും ഒന്നായി; എസ്.എസ്.എഫ് മരം നടല്‍
ക്യാമ്പയിനില്‍ ആയിരങ്ങള്‍ കണ്ണി ചേര്‍ന്നു.

കോഴിക്കോട് : എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ 'നാളേയ്‌ക്കൊരു തണല്‍' രണ്ട് ലക്ഷം
വൃക്ഷത്തൈ നടല്‍ പദ്ധതിയില്‍ സംസ്ഥാനത്തൊന്നാകെ ആയിരങ്ങള്‍ അണി ചേര്‍ന്നു. വര്‍ധിച്ചുവരുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനും ആഗോള താപനത്തിന്റെ ദുരിതത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമാക്കി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത പുതിയ ദൗത്യത്തില്‍ മണ്ണും മനസ്സും ഒന്നായി. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന വനംവകുപ്പിന്റെ സഹകരണത്തോടെ എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ നാടെങ്ങും ഹരിതമയമാക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. 2010 അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷമായി ആചരിക്കുന്ന സവിശേഷ സാഹചര്യം കൂടി പരിഗണിച്ച് പരിസ്ഥിതി ബോധവത്കരണം, പ്‌ളാസ്റ്റിക് നിര്‍മാര്‍ജനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടന്നു. സംസഥാനതല ഉദ്ഘാടനം തൊടുപുഴ ദാറുല്‍ ഫതഹ് പബ്‌ളിക് സ്‌കൂളില്‍ വനം മന്ത്രി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചിരുന്നു. കുന്ദമംഗലം ഡിവിഷന്‍ തല ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. മലപ്പുറം ജില്ലാതല ഉദ്ഘാടനം പ്രമുഖ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മണ്ണും മനവും ഊഷരതകൊണ്ട് നിറയുന്നത് നവയുഗത്തില്‍ മാനവസമൂഹം നേരിടുന്ന ശാപവും വെല്ലുവിളിയുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചെമ്രവട്ടത്ത് നടന്ന ചടങ്ങില്‍ എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. എ.എ റഹീം, പി.പി മുജീബുറഹ്മാന്‍, സൈതലവി മാസ്റ്റര്‍ ചെമ്രവട്ടം, നൗശാദ് സഖാഫി എന്നിവര്‍ സംബന്ധിച്ചു. കാസര്‍കോട് ജില്ലാതല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ അസിസ്റ്റ്ന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി ബിജു നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് മൂസ സഖാഫി, അബ്ദു റസാഖ് കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന വ്യാപകമായി പ്രഥമ ദിനം തന്നെ ഒരു ലക്ഷത്തിലേറെ തൈകള്‍ നട്ട് പിടിപ്പിച്ചു. നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംവിധാനം ഒരുക്കിയിരുന്നു.

പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാവുക: നൂറുല്‍ ഉലമ


ദേളി: പരിസ്ഥിതി മലിനീകരണം പ്രപഞ്ചത്തിന്റെ സംതുലനാവസ്ഥ നശിപ്പിച്ച് കൊിരിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങേത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് സഅദിയ്യ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്ഥാവിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'നാളേക്കൊരു തണല്‍' എന്ന പ്രമേയവുമായി എസ് എസ് എഫ് നടത്തുന്ന കാമ്പയിന്‍ ഭാഗമായി സഅദിയ്യ കാമ്പസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വൃക്ഷത്തൈ നടല്‍ പരിപാടിയില്‍ നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വൃക്ഷ ലതാദികള്‍ നട്ടു പിടിപ്പിക്കുകയും അത് സംരക്ഷിക്കുകയും ചെയ്യേത് മതപരമായ ബാധ്യതയായി കാണുന്ന മുസ്ലിംകള്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാവണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സഅദിയ്യ പി. ആര്‍. ഒ. ഹമീദ് പരപ്പ, മുനീര്‍ ബാഖവി തുരുത്തി, എസ് എസ് എഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സലാഹുദ്ധീന്‍ അയ്യൂബി, ലത്തീഫ് പളളത്തടുക്ക, കാമ്പസ് യൂണിറ്റ് ഭാരവാഹികളായ സയ്യിദ് മശ്ഹൂര്‍ തങ്ങള്‍ ഉടുമ്പുന്തല, മുനീര്‍ കാട്ടിപ്പാറ, ശിഹാബ് പുതുപ്പറമ്പ്, ശിബാബുദ്ധീന്‍ പരപ്പ സംബന്ധിച്ചു.

ആണ്‍ട് നേര്‍ച്ച: ഓഫീസ് ഉല്‍ഘാടനം ചെയ്തു.

മുഹിമ്മാത്ത് നഗര്‍: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ചയുടെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും സ്വാഗത സംഘം ഓഫീസ് മുഹിമ്മാത്ത് നഗറില്‍ സയ്യിദ് അബ്ദുല്‍ റഹ് മാന്‍ ഇംബിച്ചിക്കോയ തങ്ങള്‍ (തുര്‍കളിഗെ) ഉല്‍ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് പൂക്കഞ്ഞി തങ്ങള്‍ കല്ലക്കട്ട അധ്യക്ഷനായിരുന്നു.


Monday, May 31, 2010

aÀIkv kt½f\w: {]NmcW§Ä¡v tZiob XeØm\¯v XpS¡ambn

\yqUÂln: 2011 P\phcn 7,8,9 Xn¿XnIfn \S¡p¶ aÀIkv kt½f\ {]NmcW§Ä¡v XeØm\ \Kcnbn XpS¡ambn. ]cn]mSnIÄ¡v UÂlnbnse hnhn[ bqWnthgvknänIfn ]Tn¡p¶ aÀIkv hnZymÀ°nIÄ t\XrXzw \ÂIn. kt½f\ I¬h³j³ FkvFkvF^v ap³ kwØm\ {]knUâv k¿nZv apl½Zv Xpdm_v AÊJm^v DZvLmS\w sNbvXp. Xdbn«m lk³kJmJm^n hnjbahXcn¸n¨p.

Saturday, May 29, 2010

മള്ഹര്‍ ജനറല്‍ എജുക്കേഷന്‍ കോംപ്ലക്‌സിന്റെ ഉല്‍ഘാടനം
താജുല്‍ ഉലമാ നിര്‍വഹിച്ചു.

മള്ഹര്‍ ജനറല്‍ എജുക്കേഷന്‍ കോംപ്ലക്‌സിന്റെ ഉല്‍ഘാടനം താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി നിര്‍വഹിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എ കെ ഇസ്സുദ്ധീന്‍ സഖാഫി, ഹുസൈന്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്തു.